Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വര്‍ണക്കടത്ത് കേസ്:...

സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ട്​വീണ്ടും എൻ.​െഎ.എ പരിശോധന

text_fields
bookmark_border
updated കോഴിക്കോട്: നയതന്ത്ര ബാഗേജ്​ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട്​ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എൻ.​െഎ.എ പരിശോധന. എരഞ്ഞിക്കലിലും കൊടുവള്ളിയിലുമാണ്​ പരിശോധന നടന്നത്​. കസ്​റ്റംസും എൻ.​െഎ.എയും പ്രതിചേര്‍ത്ത എരഞ്ഞിക്കല്‍ സ്വദേശി ടി.എം. സംജുവി​ൻെറ വീടിനടുത്തുള്ള ബന്ധു പൂമക്കോത്ത്​ ഷംസുദ്ദീ​ൻെറ വീട്ടിലും ഇരുവർക്കും ബന്ധമുള്ള ചില ജ്വല്ലറികളിലും പരിശോധന നടന്നു. ബുധനാഴ്​ച പുലർച്ച ആരംഭിച്ച പരിശോധന ഏറെനേരം നീണ്ടു. സിറ്റി പൊലീസി​ൻെറ സഹായത്തോടെയായിരുന്നു എൻ.​െഎ.എ കൊച്ചി യൂനിറ്റി​ൻെറ പരിശോധന. പല രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അ​േന്വഷണ സംഘം നേര​േത്ത ഷംസുദ്ദീനെ ചോദ്യംചെയ്​തിരുന്നു. അറസ്​റ്റുണ്ടാകാതിരിക്കാൻ ഇദ്ദേഹം​ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായും വിവരമുണ്ട്​. നയതന്ത്ര ബാഗേജ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം സംജുവായിരുന്നു വിറ്റഴിച്ചത് എന്നാണ്​ വിവരം. ഷംസുദ്ദീന്‍ വഴിയാണ് ഇയാൾ സ്വര്‍ണം വിറ്റതെന്നായിരുന്നു കസ്​റ്റംസി​ൻെറ ഉൾപ്പെടെ കണ്ടെത്തല്‍. നേര​േത്ത സംജുവി​ൻെറ വീട്ടിലും എൻ.​െഎ.എ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചാല്‍ ഷംസുദ്ദീ​ൻെറ അറസ്​റ്റ്​ ഉടനുണ്ടാവുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. നേരത്തേ പിടിയിലായ മാനിപുരം കൈവേലിക്കൽ കെ.വി. മുഹമ്മദ് അബ്​ദുഷമീമി​ൻെറ (24) കൊടുവള്ളിയിൽ വീട്ടിലും പരിശോധന നടന്നു. ബുധനാഴ്‌ച പുലർച്ച അഞ്ചരയോടെ എത്തിയ അന്വേഷണ സംഘം വീട് മുഴുൻ പരിശോധിച്ചു. ജൂലൈ 17ന് കസ്​റ്റംസ് പ്രിവൻറിവ് വിഭാഗം കോഴിക്കോട്ടെ ജ്വല്ലറിയിൽ സൂക്ഷിച്ച മതിയായ രേഖകളില്ലാത്ത സ്വർണം പിടികൂടിയിരുന്നു. ഷമീമിനെയും മീഞ്ചന്ത വട്ടക്കിണർ സ്വദേശി കോങ്കണിപ്പറമ്പ് ജാസ് മൻസിൽ ജിഫ്സലിനെയും (39) കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story