Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: ലാപ്​ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തതായി സൂചന

text_fields
bookmark_border
കോഴിക്കോട്​: സ്വർണക്കേസുമായി ബന്ധപ്പെട്ട് എരഞ്ഞിക്കലിൽ എൻ.ഐ.എ സംഘം നടത്തിയ പരിശോധനയിൽ അറസ്​റ്റിലായ സംജുവി​ൻെറ ബന്ധുവി​ൻെറ കൈയിലുണ്ടായിരുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തതായി സൂചന. എരഞ്ഞിക്കലിലെ സ്കൂൾമുക്കിനു സമീപത്ത് താമസിക്കുന്ന, സംജുവി​ൻെറ ബന്ധുവായ വിദ്യാർഥിയുടെ അടുത്തായിരുന്ന ഇവ ഉണ്ടായിരുന്നത്​. വിദ്യാർഥിയുടെ സുഹൃത്തി​ൻെറ വീട്ടിൽനിന്നാണ് എൻ.ഐ.എ സംഘം കൊണ്ടുപോയതെന്നാണ് സൂചന. രാവിലെ പരിശോധന നടക്കുന്നതിനിടെ വിദ്യാർഥി സുഹൃത്തി​ൻെറ വീട്ടിൽ ലാപ്ടോപ് അടങ്ങിയ ബാഗ് കൊണ്ടുവെക്കുകയും ഇപ്പോൾ എടുക്കാമെന്നു പറഞ്ഞ​ു പോവുകയുമായിരുന്നുവെന്നാണ് വിവരം. അൽപസമയം കഴിഞ്ഞ് എൻ.ഐ.എ സംഘം എത്തി വിദ്യാർഥിയുടെ സുഹൃത്തിനോട് ബാഗിനെക്കുറിച്ച് വിവരം ആരായുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story