Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎടവക പഞ്ചായത്ത്​; ...

എടവക പഞ്ചായത്ത്​; സേവനം വിരൽത്തുമ്പിൽ

text_fields
bookmark_border
മാനന്തവാടി: കോവിഡ്​ കാലത്ത്​ പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫിസിൽ വരാതെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിന്​ സർക്കാർ നടപ്പാക്കുന്ന ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മൻെറ്​ സിസ്​റ്റം (ഐ.എൽ.ജി.എം.എസ്​) എടവക ഗ്രാമപഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്തി​ൻെറ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾക്കും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താവിന് ഇന്‍ബോക്സിലും ഇ-മെയിലായും സേവനം ലഭ്യമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ ഇനി മുതല്‍ വെബ് ബേസ്ഡ് ആയി പ്രോസസ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സോഫ്റ്റ് വെയറി‍​ൻെറ പ്രത്യേകതയാണ്. സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതോടെ സേവനങ്ങള്‍ക്ക്​ നേരിട്ട് ഓഫിസില്‍ ഹാജരാകേണ്ടതില്ല. ഇതിനായി കമ്പ്യൂട്ടറുകളും നെറ്റ്‌വർക്ക് കണക്​ഷനുകളും ജീവനക്കാർക്ക് പരിശീലനങ്ങളും നൽകിക്കഴിഞ്ഞു. പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയോ സ്മാർട്ട് ഫോൺ വഴിയോ അപേക്ഷകൾ നൽകുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യം ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ കൃഷിഓഫിസ് ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിൽ ഈ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കുമെന്ന്​ അധികൃതർ പറഞ്ഞു. ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മൻെറ്​ സിസ്​റ്റത്തി​ൻെറ ഉദ്​ഘാടനം ഗ്രാമപഞ്ചാത്ത് പ്രസിഡൻറ്​ ഉഷ വിജയന്‍ നിര്‍വഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തുപ്പുകര, മെംബര്‍മാരായ ബിനു കുന്നത്ത്, ഒ. സുനിത, പഞ്ചായത്ത് സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു. ---------- കുപ്പാടിയിൽ ഇതാ സുരക്ഷിത ഹെലിപാഡ്​ കെ.ഡി. ദിദീഷ് ----------------- സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന്​ രണ്ട് കിലോമീറ്റർ അകലെ കുപ്പാടി സൻെറ് മേരീസ്​ കോളജിന് മുന്നിലെ ഹെലിപാഡ്​ വി.ഐ.പികളെ സ്വീകരിക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു. ഇപ്പോൾ അവഗണിക്കപ്പെട്ട അവസ്​ഥയിലാണെങ്കിലും വയനാടി​ൻെറ 'വി.ഐ.പി' ഭൂപടത്തിൽ ഈ ഹെലിപാഡുണ്ട്​. കോളജി​ൻെറ ഫുട്ബാൾ മൈതാനത്തിന് സമീപത്താണ് റവന്യൂ ഭൂമിയിലെ മൂന്നേക്കറിൽ ഹെലിപാഡുള്ളത്. ഹെലികോപ്ടറിന് ഇറങ്ങാൻ ഒരുക്കിയ ഭാഗം ഒരേക്കറിലേറെയുണ്ട്. ഇതിനടുത്താണ് സ്​റ്റേജ്. പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മറ്റും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്​. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ എത്തിയപ്പോൾ ജനസാഗരമായിരുന്നു. ജില്ലയുടെ മുക്കിലും മൂലയിൽ നിന്നു പോലും ഇവിടേക്ക് ആളുകൾ ഒഴുകിയെത്തി. സ്​റ്റേജ് കോളജ് മൈതാനത്തിന് അഭിമുഖമായാണ്. അതിനാൽ, ആളുകൾക്ക് കോളജ് മൈതാനത്തിരുന്നാൽ വേദിയിലുള്ളവരെ വ്യക്തമായി കാണാം. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ജില്ലയിൽ രക്ഷാ പ്രവർത്തനങ്ങൾക്കെത്തിയ സൈനികർ ആദ്യം എത്തിയത് ഇവിടെയായിരുന്നു. റവന്യൂ ഉടമസ്​ഥതയിലുള്ള ഈ ഭാഗം വേണ്ടത്ര സംരക്ഷിക്കപ്പെടുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. സ്വകാര്യ ൈഡ്രവിങ് സ്​കൂളുകാരുടെ പരിശീലനം ഹെലിപാഡിൽ മിക്ക ദിവസവും കാണാം. പ്രധാനമന്ത്രി പ്രസംഗിച്ച സ്​റ്റേജ് കാടുമൂടി നാശത്തി​ൻെറ വക്കിലാണ്​. ജില്ലയിലെ ആദ്യകാല കോളജായ സൻെറ്​ മേരീസും വി.ഐ.പികളടക്കം ഇറങ്ങി ഹെലിപാഡും സുൽത്താൻ ബത്തേരിക്കും കുപ്പാടി ഗ്രാമത്തിനും എന്നും ഒരു അലങ്കാരമാണ്​. TUEWDL100 TUEWDL101 സുൽത്താൻ ബത്തേരിയിലെ ഹെലിപാഡും സ്​റ്റേജും ------------- buisiness news *** ഡിജിറ്റൽ ഇന്ത്യ- ഡിജിറ്റൽ കാമ്പസ്​, സ്​കിൽ ഇന്ത്യ- സ്​കിൽ കാമ്പസ്​, ഫിറ്റ് ഇന്ത്യ- ഫിറ്റ് കാമ്പസ്​, കാലത്തിനൊപ്പമല്ല, ഒരുപടി മു​േമ്പ നീലഗിരി കോളജ് സുൽത്താൻ ബത്തേരി: കാലത്തിനൊപ്പമല്ല, ഒരുപടി മു​േമ്പ സഞ്ചരിക്കുകയാണ് സുൽത്താൻ ബത്തേരിക്കടുത്ത താളൂരിലെ നീലഗിരി കോളജ് ഓഫ് ആർട്സ്​ ആൻഡ്​ സയൻസ്​ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം. കേരളത്തി​ൻെറയും തമിഴ്നാടി​ൻെറയും സംസ്​കാരങ്ങൾ ഇഴുകിച്ചേരുന്ന താളൂരിലെ 30 ഏക്കർ കാമ്പസ്​ ഇന്ന് ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. ഹയർ എജുക്കേഷൻ റിവ്യൂ മാഗസിൻ രാജ്യത്തെ മികച്ച 10 ഇന്നൊവേറ്റിവ് കാമ്പസുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട നീലഗിരി കോളജിൽ ഈ വർഷം മൂന്നു ദൗത്യങ്ങൾക്കാണ് തുടക്കംകുറിച്ചത്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്​ടിക്കാൻ ഡിജിറ്റൽ ഇന്ത്യ- ഡിജിറ്റൽ കാമ്പസ്​, സ്​കിൽ ഇന്ത്യ- സ്​കിൽ കാമ്പസ്​, ഫിറ്റ് ഇന്ത്യ- ഫിറ്റ് കാമ്പസ്​ എന്നീ മൂന്നു മിഷനുകൾക്കാണ് തുടക്കംകുറിച്ചതെന്ന് ഇൻർനാഷനൽ ട്രെയ്​നറും എജുക്കേഷനൽ ആക്ടിവിസ്​റ്റുമായ കോളജ് മാനേജിങ്​ ഡയറക്ടർ റാഷിദ് ഗസ്സാലി പറഞ്ഞു. 10 കോടി രൂപയാണ് മൂന്നു മിഷനുകൾക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ- ഡിജിറ്റൽ കാമ്പസ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​വത്​കൃത കാമ്പസ്​ ഉൾ​െപ്പടെ ഒരുക്കിയാണ് മലബാറിലെയും തമിഴ്നാട്ടിലെയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഗുണകരമാവുന്ന ഡിജിറ്റൽ ഇന്ത്യ -ഡിജിറ്റൽ കാമ്പസ്​ മിഷൻ നടപ്പാക്കുന്നത്. ദുബൈ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ മന്ത്രാലയത്തിന് കീഴിലെ ഇന്നൊവേഷൻ ഫ്ലോറുമായി സഹകരിച്ചാണ് ഇന്ത്യയിലാദ്യമായി നീലഗിരി കോളജ് എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​) കാമ്പസ്​ ആയി മാറുന്നത്. ജനുവരി ആദ്യവാരം കേന്ദ്ര- സംസ്​ഥാന മന്ത്രിമാരുടെയും ദുബൈ ഇന്നൊവേഷൻ ഫ്ലോർ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഔപചാരിക ഉദ്​ഘാടനം നടക്കും. ഇൻറർനെറ്റ് ഓഫ് തിങ്സ് ​(ഐ.ഒ.ടി), റോബോട്ടിക്സ്​ ടെക്നോളജി തുടങ്ങിയവ ഇതി​ൻെറ ഭാഗമാണ്. 30 ഏക്കർ കാമ്പസിൽ വിവിധ ഇടങ്ങളിലായി ഹെഡൻറുകൾ സ്​ഥാപിച്ച്് പൂർണമായും സൗജന്യ ഹൈ സ്​പീഡ് വൈഫൈ ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. അടിസ്​ഥാന സൗകര്യങ്ങളില്ലാത്ത പട്ടിക ജാതി -പട്ടിക വർഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും. വിദ്യാർഥി പ്രതിനിധികളും അധ്യാപകരും ഐ.ടി പ്രഫഷനലുകളും ഉൾപ്പെട്ട ദൗത്യസംഘം, നിലവിൽ പഠനം നടത്തുന്നതും പുതുതായി അഡ്മിഷനെടുത്തതുമായ വിദ്യാർഥികൾക്കിടയിൽ സർവേ നടത്തിയിരുന്നു. ഇതിൽ അനുബന്ധ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 15 ശതമാനം വിദ്യാർഥികൾക്കാണ് സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. സ്​കിൽ ഇന്ത്യ- സ്​കിൽ കാമ്പസ്​ രാജ്യത്ത് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർ തൊഴിൽ രഹിതരായി മാറുന്നതിന് കാരണം തൊഴിൽ വൈദഗ്ധ്യമില്ലായ്മയാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കോളജിൽ പരീക്ഷിച്ച് വിജയം കണ്ട സ്​കിൽ ബാങ്ക് പദ്ധതി വിപുലപ്പെടുത്തുകയാണ് സ്​കിൽ ഇന്ത്യ- സ്​കിൽ കാമ്പസ്​ മിഷനിലൂടെ. ഈ അധ്യയന വർഷം മുതൽ ബിരുദത്തിനൊപ്പം അധിക കോഴ്സ്​ എന്ന നിലയിൽ വിദേശ രാജ്യങ്ങളിലും അന്താരാഷ്​ട്ര​ കമ്പനികളിലും തൊഴിൽ നേടാൻ കഴിയുന്ന ഡേറ്റ സയൻസ്​ ആൻഡ്​ അനലിറ്റിക്സ്​, ഫുൾസ്​റ്റാക്ക് ​െഡവലപർ, ബിസിനസ്​ അക്കൗണ്ടിങ്​, ഡിജിറ്റൽ മാർക്കറ്റിങ്​ തുടങ്ങിയ കോഴ്്സുകളും ടാറ്റാ കൺസൾട്ടൻസിയിൽ വെർച്വൽ ഇ​േൻറൺഷിപ്പും ലഭ്യമാക്കും. നേരത്തേ, സ്​കിൽ ബാങ്ക് പദ്ധതിയിലൂടെ പരിശീലനം ലഭിച്ചവർക്ക് വിദേശ കമ്പനികളിലുൾ​െപ്പടെ തൊഴിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഫിറ്റ് ഇന്ത്യ- ഫിറ്റ് കാമ്പസ്​ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ മാധ്യമങ്ങളും നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച നീലഗിരി കോളജി​ൻെറ കോവിഡാനന്തര സുസ്​ഥിര ഗ്രാമം പദ്ധതി ഫിറ്റ് ഇന്ത്യ ഫിറ്റ് കാമ്പസ്​ മിഷ​ൻെറ ഭാഗമാണ്. താളൂർ പ്രദേശത്തെ 35 കുടുംബങ്ങളെ പങ്കാളികളാക്കിയാണ് 25 ഏക്കറിൽ ജൈവകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്​ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയപ്പോഴും പ്രിൻസിപ്പൽ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെ പാടത്തിറങ്ങിയാണ് കോവിഡാനന്തര സുസ്​ഥിര ഗ്രാമമൊരുക്കുന്നത്. കഴിഞ്ഞ 15 വർഷമായി തരിശായ 15 ഏക്കർ വയലിൽ നെൽകൃഷി, നഴ്സറി, ഗാർഡൻ തുടങ്ങിയവ ഇതി​ൻെറ ഭാഗമാണ്. ഓരോ സെമസ്​റ്ററിലും 10 മണിക്കൂർ കൃഷിയിടത്തിൽ ചെലവഴിക്കുന്നതിനുള്ള േപ്രാത്സാഹനം പുതുതലമുറക്ക് കാർഷിക സംസ്​കൃതിയുടെയും പരിസ്​ഥിതി സംരക്ഷണത്തി​ൻെറയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഉതകുന്നതാണ്. ഹെൽത്ത് ക്ലബ്, ഇൻഡോർ സ്​റ്റേഡിയം, റിക്രിയേഷൻ സൻെറർ, സ്​പോർട്സ്​ ഹബ് എന്നിവയും ഫിറ്റ് കാമ്പസ്​ മിഷ​ൻെറ ഭാഗമാണ്. 2012ൽ ഭാരതിയാർ യൂനിവേഴ്്സിറ്റിക്ക് കീഴിൽ സ്​ഥാപിതമായ കോളജിൽ ബി.കോം, ബി.ബി.എ, ബി.എസ്​സി ഫിസിക്സ്​, ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​, ബി.എസ്​സി സൈക്കോളജി, ബി.സി.എ, ബി.എ ഇംഗ്ലീഷ് ബിരുദ കോഴ്സുകളും എം.കോം, എം.എ ഇംഗ്ലീഷ്, എം.എസ്​സി കമ്പ്യൂട്ടർ സയൻസ്​ കോഴ്സുകളുമാണുള്ളത്. ഹയർസെക്കൻഡറി പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ആദ്യം അഡ്മിഷൻ നേടുന്ന 50 വിദ്യാർഥികൾക്ക് കോളജിൽ തുടർപഠനത്തിന് എ.പി.ജെ അബ്്ദുൽ കലാം മെറിറ്റ് സ്​കോളർഷിപ് ലഭിക്കും. പുതുതായി അഡ്മിഷൻ നേടുന്നവർക്കായി 50 ലക്ഷം രൂപയുടെ സ്​കോളർഷിപ്പാണ് നടപ്പാക്കുന്നത്. സുരക്ഷിതമായ ഹോസ്​റ്റൽ സൗകര്യത്തോടൊപ്പം പനമരം, കൽപറ്റ, മേപ്പാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന്​ കോളജ് ബസ്​ സൗകര്യമുണ്ട്. സെപ്റ്റംബർ ഒമ്പതിന് ഒന്നാം വർഷ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കും. അഡ്മിഷൻ വിവരങ്ങൾക്ക് ഫോൺ: +91 9207 769 999,+91 9488 186 999. ​​TUEWDL 102 താളൂരിലെ നീലഗിരി കോളജ് ഓഫ് ആർട്സ്​ ആൻഡ്​ സയൻസ് `````````````````````````````
Show Full Article
TAGS:
Next Story