Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതീക്ഷയുടെ...

പ്രതീക്ഷയുടെ പുതുപുലരിയിൽ

text_fields
bookmark_border
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങുന്നു * സർക്കാർ അനുമതി ലഭിച്ചാൽ സെപ്റ്റംബർ ആദ്യത്തോടെ സഞ്ചാരികളെ പ്രവേശിപ്പിക്കും കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറുമാസത്തെ ഇടവേളക്കുശേഷം തുറക്കാനൊരുങ്ങുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സെപ്റ്റംബറോടെ തുറക്കാനൊരുങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞയാഴ്ച സഞ്ചാരികൾക്കായി തുറന്നിരുന്നു. പൂക്കോട്, കർലാട്, എടക്കൽ, കാന്തൻപാറ, മാനന്തവാടി പഴശ്ശിപാർക്ക്, പുൽപള്ളി പഴശ്ശി മ്യൂസിയം, അമ്പലവയൽ മ്യൂസിയം എന്നീ കേന്ദ്രങ്ങളാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ളത്. കോവിഡ് അടച്ചിടലിനെ തുടർന്ന് ടൂറിസം മേഖല നിശ്ചലമായിരിക്കുകയാണ്. മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് ആയിരക്കണക്കിന് പേരാണ് ഉപജീവനം നടത്തിയത്. വിനോദ കേന്ദ്രങ്ങൾ അടഞ്ഞതോടെ ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാരെല്ലാം പട്ടിണിയിലായി. പുറമെ, കൂലിപ്പണിക്കും മറ്റുംപോയാണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. അണുനശീകരണവും ശുചീകരണപ്രവർത്തനങ്ങളും നടത്തിയതിനുശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനോട് റിപ്പോർട്ട് തേടിയിരുന്നു. സെപ്റ്റംബർ ഒന്നോടെ സഞ്ചാരികളെ പ്രവേശിപ്പിക്കാനാകുമെന്ന മറുപടിയാണ് ബന്ധപ്പെട്ടവർ നൽകിയത്. ഇനി സർക്കാറി‍ൻെറ അന്തിമ അനുമതി മാത്രമാണ് ബാക്കിയുള്ളത്. ഡി.ടി.പി.സിക്ക് നഷ്​ടം 3.70 കോടി ജില്ലയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് വിനോദ സഞ്ചാരം. കാർഷിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ടൂറിസം വരുമാനത്തിൽനിന്നാണ് പിടിച്ചുനിന്നിരുന്നത്. എന്നാൽ, ആറു മാസമായി ആളനക്കമില്ലാതെ കിടക്കുകയാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് പകുതിയോടെയാണ് അടച്ചിടുന്നത്. ഇതോടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡി.ടി.പി.സി) മാത്രം നഷ്​ടം 3,70,29,255 രൂപയാണ്. മാർച്ചിലെ 13.96 ലക്ഷം രൂപ വരുമാനം മാറ്റി നിർത്തിയാൽ ഒരു നയാപൈസ പോലും ഡി.ടി.പി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. കഴിഞ്ഞവർഷം മാർച്ച് മുതൽ ആഗസ്​റ്റ് വരെ 38,425,803 രൂപയാണ് വരുമാനമായി ലഭിച്ചത്. ഏപ്രിൽ, മേയ് ഉൾപ്പെടെയുള്ള ടൂറിസം സീസണുകളും ഇത്തവണ നഷ്​ടമായി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കും ജില്ലയിലെ വനത്തിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടൂറിസം വിലക്കിന് ഒന്നര വർഷമാകുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലയിൽ വനം വകുപ്പിനെ കീഴിലുള്ള സൂചിപ്പാറ, ചെമ്പ്രമല, മീൻമുട്ടി, കുറുവാ ദ്വീപ് എന്നീ കേന്ദ്രങ്ങൾ അടച്ചത്. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയെ തുടർന്നാണ് കോടതി ഉത്തരവ്. സാങ്കേതികമായ ലഭിക്കേണ്ട കേന്ദ്രാനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടൂറിസം കേന്ദ്രങ്ങൾ അടപ്പിച്ചത്. പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് ജില്ലയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുണ്ട്. കേസ് കോടതിയിൽ തുടരുകയാണ്. ബാണാസുരയും കാരാപ്പുഴയും ഉടനില്ല ജില്ലയിൽ ഹൈഡൽ ടൂറിസം പദ്ധതികളായ ബാണാസുര സാഗറും കാരാപ്പുഴ വിനോദ കേന്ദ്രവും ഉടൻ തുറക്കില്ല. കോവിഡ് സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അധികൃതർ. Item എടക്കല്‍ ഗുഹയുടെ അവസ്ഥ പഠിക്കാൻ ഒമ്പതംഗ വിദഗ്ധ സമിതി കല്‍പറ്റ: അമ്പുകുത്തി മലനിരകളിലെ ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയുടെ നിലവിലെ അവസ്ഥയെക്കുറിച്ചു പഠിക്കുന്നതിനു സര്‍ക്കാര്‍ ഒമ്പതംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അമ്പുകുത്തി മലഞ്ചെരുവിൽ അടുത്തിടെ വിള്ളൽ ശ്രദ്ധയിൽപെട്ടിരുന്നു. പുരാവസ്തു, ചരിത്രം, ഭൂഗര്‍ഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതി എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടത്​ അനിവാര്യതയാണെന്നു റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സൻെറര്‍ ഫോര്‍ ഹെറിറ്റേജ് സ്​റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.ആര്‍. രാഘവവാര്യറാണ് വിദഗ്ധ സമിതി ചെയര്‍മാൻ. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ സമിതി കണ്‍വീനറും കണ്‍സര്‍വേഷന്‍ ഓഫിസര്‍ ജോയിൻറ് കണ്‍വീനറുമാണ്. സൻെറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിട്ടയേര്‍ഡ് ശാസ്ത്രജ്ഞന്‍ ഡോ. ജി. ശേഖര്‍, കേരള സ്​റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയൺമൻെറ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് പ്രഫ. കെ.പി. സുധീര്‍, തഞ്ചാവൂര്‍ തമിഴ്‌നാട് യൂനിവേഴ്‌സിറ്റി ആര്‍ക്കിയോളജി ആന്‍ഡ് മാരിടൈം ഹിസ്​റ്ററി വിഭാഗം അസോ. പ്രഫ. ഡോ. വി. ശെല്‍വകുമാര്‍, ചെന്നൈ ഐ.ഐ.ടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസോ. പ്രഫ. ഡോ. വിദ്യാഭൂഷണ്‍ മാജി, മൈസൂരു റീജനല്‍ കണ്‍സര്‍വേഷന്‍ ലാബോറട്ടറിയിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ നിധിന്‍കുമാര്‍ മൗര്യ, സംസ്ഥാന ഡിസാസ്​റ്റര്‍ മാനേജ്‌മൻെറ് മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ അംഗങ്ങളാണ്. നവീന ശിലായുഗത്തിലേതെന്നു ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളുള്ളതാണ് രണ്ടു കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ നിരങ്ങിവീണു രൂപപ്പെട്ട എടക്കല്‍ ഗുഹ. അമ്പുകുത്തിമലയില്‍ നടന്നുവരുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാരവും എടക്കല്‍ ഗുഹയുടെ നിലനില്‍പ് അപകടത്തിലാക്കുന്നത്​ വയനാട് പ്രകൃതി സംരക്ഷണ സമിതി നേരത്തേ സര്‍ക്കാറി‍ൻെറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഗുഹയോടു ചേര്‍ന്നുണ്ടായിരുന്ന ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ സ്വകാര്യ കൈവശത്തിലാണ്. ഗുഹക്കു ചുറ്റുമുള്ള 20 സൻെറ് ഭൂമി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍. കഴിഞ്ഞ മഴക്കാലത്ത്​ അമ്പുകുത്തിമലമുകളില്‍ ഗുഹയുടെ എതിര്‍വശത്തുള്ള ചരിവില്‍ ഭൂമി പിളരുകയും അടര്‍ന്നുമാറുകയും ചെയ്തിരുന്നു. അമ്പുകുത്തിമല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ഗുഹ ആര്‍ക്കിയോളജില്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുക, മലയില്‍ 1986 മുതല്‍ നല്‍കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കുക, വാഹകശേഷി ശാസ്ത്രീയമായി നിര്‍ണയിച്ച് ഗുഹയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. TUEWDL106 എടക്കല്‍ ഗുഹയിലെ ശിലാലിഖിതം Item കോവിഡാനന്തര ജീവിതം കാർഷിക പദ്ധതി പുരോഗമിക്കുമ്പോഴും ബാണാസുര ജലസേചന പദ്ധതിക്ക് അനക്കമില്ല റഫീഖ് വെള്ളമുണ്ട വെള്ളമുണ്ട: കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനായി കാർഷിക പദ്ധതി പുരോഗമിക്കുമ്പോഴും ബാണാസുര സാഗർ ജലസേചന പദ്ധതിക്ക് അനക്കമില്ല. രണ്ടു പതിറ്റാണ്ട് പിന്നിട്ട ബാണാസുര ജലസേചന പദ്ധതിയാണ് അനക്കമില്ലാതെ കിടക്കുന്നത്. പദ്ധതി അനന്തമായി നീളുമ്പോൾ വരണ്ടുണങ്ങി ജില്ലയിലെ കൃഷിയിടങ്ങൾ മാറുകയാണ്. പ്രവൃത്തി തുടങ്ങി നാല പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു തുള്ളിപോലും വെള്ളം ജലസേചനത്തിനായി ലഭിച്ചിട്ടില്ല. വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ 29,500 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യം െവച്ച് തുടങ്ങിയ പദ്ധതിക്കായി 35 കോടിയിലധികം രൂപ ചെലവഴിച്ചു. 40 കോടി എസ്​റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാലിലൊന്നുപോലും ഇനിയും ഏറ്റെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ട് പതിറ്റാണ്ട് കഴിഞ്ഞാലും വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ വെള്ളമുണ്ടയിലെ സ്പെഷൽ തഹസിൽദാറുടെ (എൽ.എ) ഓഫിസാണ് പാതിവഴിയിൽ അടച്ചുപൂട്ടിയത്. 2010ൽ പ്രവർത്തനം തുടങ്ങിയ ഈ ഓഫിസ് കഴിഞ്ഞ ഫെബ്രുവരി 20 മുതൽ പ്രവർത്തനം നിർത്തുകയായിരുന്നു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കും ജലസേചന പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്ന ഏക ഓഫിസാണിത്. തഹസിൽദാർ അടക്കം 26 ജീവനക്കാരുണ്ടായിരുന്ന ഓഫിസി‍ൻെറ പ്രവർത്തനം തൽക്കാലികമായി ബത്തേരിയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. ഇതോടെ, അവസാന ഘട്ടത്തിലെത്തിയ ബാണാസുര ജലസേചന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പും അനിശ്ചിതത്വത്തിലായി. പടിഞ്ഞാറത്തറയിൽ അഞ്ച് ഏക്കറിൽ ചുവടെ ഭൂമി കൂടിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. 1975ലാണ് കരമാൻ തോടിന് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം നാലു പഞ്ചായത്തുകളിലെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. പനമരത്ത് 270 ഹെക്ടർ, കോട്ടത്തറയിൽ 210 ഹെക്ടർ, വെള്ളമുണ്ടയിൽ 900 ഹെക്ടർ, പടിഞ്ഞാറത്തറയിൽ 1470 ഹെക്ടർ എന്നിങ്ങനെയായിരുന്നു കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടത്. ഇതിനുവേണ്ടി 108.353 ഹെക്ടർ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്​റ്റിമേറ്റ്. ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്കായി 2730 മീറ്റർ മുഖ്യ കനാലും 14420 മീറ്റർ ശാഖാ കനാലും 64,000 മീറ്റർ നീളത്തിൽ 14 വിതരണകനാലും വേണം. 22 വർഷംകൊണ്ട് മുഖ്യ കനാൽ നിർമാണം 86 ശതമാനം പൂർത്തിയായപ്പോൾ അഞ്ചുശതമാസം മാത്രം ശാഖാ കനാലും ഒരു ശതമാനം മാത്രം വിതരണ കനാലുകളുമാണ് പൂർത്തിയായത്. ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കിൽ മാത്രമേ പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നാണ് ഒടുവിലത്തെ കണക്ക്. വേനൽക്കാലത്ത് പദ്ധതി പ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുണങ്ങുമ്പോൾ ഡാമി‍ൻെറ റിസർവോയറിൽ ജില്ലക്ക് അവകാശപ്പെട്ട വെള്ളം ഉപകാരമില്ലാതെ കിടക്കുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരാതി പരിഗണിച്ച് കലക്ടർ ഇടപെട്ട് നിശ്ചിത അളവിൽ വെള്ളം തുറന്നുവിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അതൊന്നും കർഷകന് ഉപകാരപ്പെടുന്നില്ല. കുറഞ്ഞ അളവിൽ പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളം മുള്ളങ്കണ്ടി പ്രദേശത്തെ കുടിവെള്ള പദ്ധതിക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കിൽ മാത്രമേ പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നാണ് ഒടുവിലത്തെ കണക്ക്. വേനൽക്കാലത്ത് പദ്ധതി പ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുണങ്ങുമ്പോൾ ഡാമി‍ൻെറ റിസർവോയറിൽ ജില്ലക്ക് അവകാശപ്പെട്ട വെള്ളം ഉപകാരമില്ലാതെ കിടക്കുകയുമാണ്. വടക്കേ വയനാടി‍ൻെറ കാർഷിക മേഖല പച്ചപിടിക്കണമെങ്കിൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. TUEWDL105 ബാണാസുര സാഗർ ജലസേചന പദ്ധതിക്കായി നിർമിച്ച കനാൽ Business പിക്കാഡോ ഫുട്​വെയറിൽ 70 ശതമാനം വരെ വിലക്കുറവ് കൽപറ്റ: പ്രമുഖ ഫുട്​വെയർ ഷോറൂമായ പിക്കാഡോയിൽ 70 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയതായി മാനേജ്മൻെറ് അറിയിച്ചു. വിവിധ ബ്രാൻഡഡ് കമ്പനികളുടെ പാദരക്ഷകൾക്ക് 30 ശതമാനം മുതൽ 70 ശതമാനം വരെയാണ് വിലക്കിഴിവ്. ഷോറൂമിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ കൗണ്ടറിലാണ് ഡിസ്ക്കൗണ്ട് വിൽപന നടത്തുക. പ്രമുഖ ബ്രാൻഡുകളുടെ ഇന്ത്യൻ വിദേശ നിർമിത പാദരക്ഷകൾക്കും ഡിസ്ക്കൗണ്ടുണ്ട്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഷോറൂമി‍ൻെറ പ്രവർത്തനം. സാമൂഹിക അകലം പാലിച്ച് പർച്ചേസ് നടത്താനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൽപറ്റ വുഡലാൻഡ്​ ഹോട്ടലിന് എതിർവശത്താണ് മൂന്ന് നിലയിലുള്ള പിക്കാഡോ ഷോറും.
Show Full Article
TAGS:
Next Story