Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉരുവച്ചാലിൽ രണ്ടു...

ഉരുവച്ചാലിൽ രണ്ടു പേർക്ക് നായുടെ കടിയേറ്റു

text_fields
bookmark_border
ഉരുവച്ചാൽ: പ്രദേശത്ത്​ രണ്ടു പേർക്കുകൂടി നായുടെ കടിയേറ്റു. ഉരുവച്ചാലിൽ കഴിഞ്ഞദിവസം വൈകീട്ടോടെ നാലു​ വയസ്സുകാരനടക്കം നാലു പേർക്ക് കടിയേറ്റതിനു പുറമെ ഞായറാഴ്​ച രണ്ടു പേർക്കുകൂടി കടിയേറ്റു. ഇടപ്പഴശ്ശി കക്കാട്ടുപറമ്പിലെ ചാമക്കുന്ന് വീട്ടിൽ കെ.വി. ബാബുരാജിനെ (50) വീട്ടിൽ കയറിയാണ് നായ്​ കടിച്ച് പരിക്കേൽപിച്ചത്. വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ആക്രമിക്കാനൊരുങ്ങിയ നായെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബാബുരാ​ജി‍ൻെറ കൈക്ക് കടിയേറ്റത്. തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. ഇടപഴശ്ശിയിലെ നാരായണിയെ (55) നായ്​ കടിച്ചു. പഴശ്ശി വയൽ സ്കൂളിനടുത്ത് പറമ്പിൽവെച്ചാണ് കടിയേറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story