Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂർ...

മാവൂർ ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു

text_fields
bookmark_border
മാവൂർ: ഗവ. ഹയര്‍ സെക്കൻഡറി സ്​കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തി‍‍ൻെറ ശിലാസ്ഥാപനം പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്നു നിലകളിലായി ആറ് ക്ലാസ്​മുറികളും എല്ലാ നിലകളിലും ടോയ്​ലറ്റുകളും ഉണ്ടാവും. കിഫ്ബി മുഖേന മാവൂര്‍ ഹയര്‍ സെക്കൻഡറി സ്​കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ ഇന്‍കലിനെയാണ് നിര്‍വഹണ ഏജന്‍സിയായി നിശ്ചയിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സുനിത പൂതക്കുഴിയില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രവികുമാര്‍ പനോളി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. ധര്‍മജന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ രാജി ചെറുതൊടുകയില്‍, ഹെഡ്​മാസ്​റ്റര്‍ പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്​സി. എൻജിനീയര്‍ കെ. ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ടി.എം. ഷൈലജ ദേവി സ്വാഗതവും പി.ടി.എ പ്രസിഡൻറ​ എന്‍. സുരേഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story