Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ കടയിലേക്ക് ...

കാർ കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്​

text_fields
bookmark_border
കട തകർന്നു ഇരിട്ടി: നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്​ച രാവിലെ 6.30ഓടെ ആയിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്ന്​ ഇരിട്ടി വഴി വാണിയപ്പാറയിലേക്കു പോവുകയായിരുന്ന കാറാണ് പയഞ്ചേരിമുക്കിലെ കബീർ ബേക്കറിയിലേക്ക് പാഞ്ഞു കയറിയത്. ഷട്ടർ തകർത്ത് കടയിലേക്ക് കയറിയ കാർ ഷോക്കേസ്, ഫർണിച്ചർ എന്നിവ ഉൾപ്പെടെ തകർത്തു. പരിക്കേറ്റ ഡ്രൈവർ വാണിയപ്പാറ സ്വദേശി മോളിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഭാഗികമായി തകർന്നിട്ടുണ്ട്.
Show Full Article
TAGS:
Next Story