Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോൾഡൻ മിൽക്കുമായി...

ഗോൾഡൻ മിൽക്കുമായി മിൽമ

text_fields
bookmark_border
കോഴിക്കോട്​: പുതിയ പാലുൽപന്നങ്ങളുമായി മിൽമ. മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിൽക്ക്​​ മിക്​സ് എന്നീ ഉൽപന്നങ്ങളാണ്​ പുതുതായി വിപണിയിലിറക്കുന്നത്​. മിൽമയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്​ഥാപനവുമായി ചേർന്നാണ്​​ പുതിയ പാലുൽ​പന്നങ്ങൾ നിർമിക്കുന്നത്​. ഇതു സംബന്ധിച്ച ധാരണപത്രം ദേശീയ സുഗന്ധവിള സ്​ഥാപനത്തി​ൻെറ ഡയറക്​ടർ ഡോ. സന്തോഷ്​ ​െജ. ഈപ്പൻ, മിൽമ മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എസ്​. മണി, മാനേജിങ്​ ഡയറക്​ടർ കെ.എം. വിജയകുമാർ എന്നിവർക്ക്​ കൈമാറി. മുഖ്യമന്ത്രിയുടെ ഒഴിവനുസരിച്ച്​ ഉൽ​പന്നങ്ങളുടെ വിൽപന ഉദ്​ഘാടനം ചെയ്യുമെന്ന്​ കെ.എസ്.​ മണി പറഞ്ഞു. പാലിനൊപ്പം ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട, തിപ്പലി മുതലായ സുഗന്ധവ്യഞ്​ജനങ്ങൾ ശാസ്​ത്രീയമായി സംസ്​കരിച്ച്​ ചേർത്താണ്​ മിൽമ ഗോൾഡൻ മിൽക്ക് നിർമിക്കുന്നത്​. മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട എന്നിവയുടെ ബയോ ആക്​ടിവുകൾ ശാസ്​ത്രീയമായി വേർതിരിച്ച്​ ശുദ്ധമായ പാലും ചേർത്ത്​ തയാറാക്കിയ ആരോഗ്യ പാനീയമാണിത്​. 200 മില്ലി ലിറ്റർ ബോട്ടിലിന്​ 50 രൂപയാണ്​ വില. മിൽമ ഗോൾഡ്​ മിൽക്കി​ൻെറ ഇൻസ്​റ്റൻറ്​ പൊടി രൂപത്തിലുള്ള ഉൽ​പന്നമാണ്​ മിൽമ ഗോൾഡൻ മിൽക്ക്​​ മിക്​സ്. ഇത്​ ഒരു ഗ്ലാസ്​ പാലിലോ ജ്യൂസിലോ ​െവള്ളത്തിലോ ചേർത്ത്​ കഴിക്കാം. ഒരു പാക്കറ്റ്​ പൊടി ഗ്ലാസിലെടുത്ത്​ കുറച്ച്​ പാലോ വെള്ളമോ ചേർത്ത്​ കുഴമ്പു രൂപത്തിലാക്കിയശേഷം ബാക്കി പാൽ/ വെള്ളം മുഴുവൻ ​േചർത്ത്​ നന്നായി ഇളക്കി ഉപയോഗിക്കാം. പാക്കറ്റും ടിന്നും തുറക്കാതെ സൂക്ഷിക്കുകയാണെങ്കിൽ മൂന്നു മാസം വരെ കേടാകാതെ സൂക്ഷിക്കാം. മലബാർ മേഖലയിൽ ദിവസവും ഏഴു ലക്ഷം ലിറ്റർ പാലാണ്​ സംഭരിക്കുന്നതെന്നും അതിൽ രണ്ടര ലക്ഷം ലിറ്റർ ആവശ്യം കഴിഞ്ഞ്​ ബാക്കിയാകുന്നുണ്ടെന്നും ചെയർമാൻ കെ.എസ്. മണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓണം പ്രമാണിച്ച്​ ജൂലൈ മുതൽ ഒരു ലിറ്റർ പാലിന്​ ഒന്നര രൂപ അധികമായി കർഷകർക്ക്​​ നൽകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ഡോ. ജയശ്രീയും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
TAGS:
Next Story