Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം ഐ.ഐ.എം...

കുന്ദമംഗലം ഐ.ഐ.എം ഏരിയയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

text_fields
bookmark_border
കുന്ദമംഗലം: ഐ.ഐ.എം (കെ) മേഖലയിലെ താമസക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 3.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി വാട്ടർ അതോറിറ്റി പൈപ്പ്​ലൈൻ നീട്ടിയാണ് കുടിവെള്ളം ലഭ്യമാക്കിയത്. മാട്ടുമ്മൽ പ്രദേശത്തെ ആറു വീട്ടുകാർ കാലങ്ങളായി ഉപയോഗിക്കുന്ന വീടുകളിലെ കിണർ വെള്ളം ഐ.ഐ.എമ്മിൽനിന്നുള്ള മാലിന്യം കാരണം മലിനമായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ പ്രക്ഷോഭമുണ്ടാക്കുകയും ഐ.ഐ.എമ്മിൽനിന്ന് പൈപ്പിലൂടെ കുടിവെള്ളം നൽകിവരുകയുമായിരുന്നു. വെള്ളം വേണ്ടത്ര അളവിലും കൃത്യതയോടെയും ലഭിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായത്. പി.ടി.എ. റഹീം എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ്​ ലീന വാസുദേവന്‍, വാര്‍ഡ് മെംബര്‍ പി. പവിത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:
Next Story