Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്മ ആശുപത്രിയിൽ;...

അമ്മ ആശുപത്രിയിൽ; അഖിലി​െൻറ കിടപ്പ് വിസർജ്യത്തിൽ

text_fields
bookmark_border
അമ്മ ആശുപത്രിയിൽ; അഖിലി​ൻെറ കിടപ്പ് വിസർജ്യത്തിൽ കക്കോടി: ഇരുകാലുകളും കൈകളും തളർന്ന 31കാരൻ കക്കോടി പറമ്പത്തുതാഴത്ത് അഖിലിന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നടക്കാൻ പരസഹായം വേണം. വിശക്കുമ്പോഴോ വേദനിക്കുമ്പോഴോ ഒച്ചയുണ്ടാക്കും. പക്ഷേ, കേൾക്കാൻ വീട്ടിൽ ആരുമില്ല. പിതാവ് മരിച്ചു. മാതാവ് ആഴ്ചയിലധികമായി അത്യാസന്ന നിലയിൽ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലാണ്​. വിസർജ്യത്തിലാണിപ്പോൾ അഖിലി​ൻെറ കിടപ്പ്​. ചിലർ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കരുതലോടെ വായിൽ വെച്ചുകൊടുത്താൽ കഴിക്കും. വീട്ടിൽ ഭക്ഷണം വെച്ചു പോരാൻ ഇപ്പോൾ ആർക്കും ധൈര്യമില്ല. ഒറ്റ വാതിൽ പോലുമില്ലാത്ത വീട്ടിൽ തെരുവുനായ്ക്കൾ എത്തുന്നതാണ്​ കാരണം. കൃത്യമായി ഭക്ഷണവും പരിചരണവുംകൊണ്ട്​ അഖിലിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് പാലിയേറ്റിവ് പ്രവർത്തകർ പറയുന്നു. വൃത്തിഹീനമായ വീട്ടിൽ ഒറ്റക്ക് യുവാവിനെ കിടത്തിയാൽ മറ്റു രോഗങ്ങൾ പിടിപെടാം. പാലിയേറ്റിവ് സൻെററിലെ നഴ്​സിൽനിന്ന്​ ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന അഖിലി​ൻെറ ദൃശ്യം കരളലിയിപ്പിക്കുന്നതാണ്​. അമ്മയുടെ കരുതലില്ലാത്ത അഖിലിന് മരുന്നും ഭക്ഷണവും കാരുണ്യമതികളിൽനിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story