Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ണികുളത്ത് ആറു...

ഉണ്ണികുളത്ത് ആറു പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവ്

text_fields
bookmark_border
എകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ആറു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മഠത്തുംപൊയില്‍ വാര്‍ഡ്‌ ആറില്‍ രണ്ടു പേര്‍ക്കും വാര്‍ഡ്‌ നാലില്‍ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ഡ്‌ 21 കരിയാത്തന്‍കാവില്‍ ഒരു വീട്ടിലെ രണ്ടു സ്ത്രീകള്‍ക്കും മറ്റൊരു വീട്ടില്‍ വിദേശത്തുനിന്ന്‍ വന്ന്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഒരാള്‍ക്കുമാണ് പരിശോധനഫലം പോസിറ്റിവ് ആയത്​. വാര്‍ഡ്‌ 21ലെ സ്ത്രീകള്‍ക്ക് താമരശ്ശേരിയിലുള്ള ബന്ധുക്കള്‍ വഴി സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. മഠത്തുംപൊയില്‍ വാര്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 12 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കത്തിലുള്ള മൂന്നു പേര്‍ക്കാണ് വെള്ളിയാഴ്​ച പൂനൂരില്‍ നടത്തിയ ആൻറിജന്‍ ടെസ്​റ്റില്‍ രോഗം സ്ഥിരീകരിച്ചത്. 300 പേര്‍ക്കാണ് ഇന്നലെ പൂനൂരില്‍ ആൻറിജന്‍ പരിശോധന നടത്തിയത്.
Show Full Article
TAGS:
Next Story