Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതടവുകാരുടെ 'കോവിഡ്​...

തടവുകാരുടെ 'കോവിഡ്​ പരോൾ' പൊലീസിന്​ തലവേദന

text_fields
bookmark_border
കെ.ടി. വിബീഷ്​ കോഴിക്കോട്​: ​കോവിഡ്​ ഇളവിനെ തുടർന്ന്​ പരോളിലിറങ്ങിയ തടവുകാരിൽ ചിലരെങ്കിലും പൊലീസിന്​ തലവേദനയാകുന്നു. കവർച്ച, അടിപിടി, ലഹരി കടത്ത്​ എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളാവുന്നതാണ്​ പ്രതിസന്ധി സൃഷ്​ടിക്കുന്നത്​. കോവിഡ്​ കാലത്ത്​ പരോൾ ലഭിച്ച്​ പുറത്തിറങ്ങിയവരിൽ മുപ്പതോളം പേരാണ്​ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്​ ഇതിനകം നിയമനടപടി നേരിടുന്നത്​. കോഴിക്കോട്ടുൾപ്പെടെ ചില ജില്ലകളിൽ ഇത്തരക്കാർ വീണ്ടും അറസ്​റ്റിലാവുകയും ചെയ്​തു​. സ്​ഥിരം കുറ്റവാളികൾപോലും ജയിൽ ശിക്ഷ കഴ​ിഞ്ഞ്​ പുറത്തിറങ്ങിയാൽ മാസങ്ങൾ കഴിഞ്ഞുമാത്രമേ​ വീണ്ടും കവർച്ചയിലേക്കുൾപ്പെടെ തിരിയാറുള്ളൂ.​ ജയിലിൽ നിന്നിറങ്ങിയാലും തങ്ങൾ നിരീക്ഷണത്തിലായിരിക്കും എന്നതറിയാവുന്നതിനാലാ​ണി​െതന്നാണ്​ ​പൊലീസ്​ പറയുന്നത്​. എന്നാലിപ്പോൾ പൊലീസുകാരിൽ ഭൂരിഭാഗവും കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാ​യതിനാൽ തങ്ങളെ ആരും നിരീക്ഷിക്കില്ലെന്നതിനാലാണ് പരോളിലിറങ്ങിയവർ 'സമയം നഷ്​ടപ്പെടുത്താതെ' കുറ്റകൃത്യങ്ങളിലേക്ക്​ കടക്കുന്നത്​. കോവിഡ്​ വ്യാപന കാലത്ത്​ അറസ്​റ്റിലാവുന്നവരെ മജിസ്​ട്രേറ്റിനുമുന്നിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കൽ പൊലീസിന്​ ​െവല്ലുവിളിയാണ്​. വലിയ ക്രിമിനൽ സ്വഭാവമുള്ളവരാണ്​ പലരുമെന്നതിനാൽ ഇവരെ പിടികൂടുക തന്നെ ദുരിതമാണ്​. കോവിഡി​െന തുടർന്നുള്ള പരോളിൽ പുറത്തിറങ്ങി വിവിധ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ നിരവധിയാണെന്ന്​ ഡെപ്യൂട്ടി പൊലീസ്​ കമീഷണർ എസ്​. സുജിത്ത്​ ദാസ്​ പറഞ്ഞു. കോവിഡി​ൻെറ സാഹചര്യത്തിൽ ഇവർക്ക്​ പരോൾ അനുവദിക്കാതിരിക്കാനും കഴിയില്ല. ഇത്തരക്കാരെ വീണ്ടും അറസ്​റ്റുചെയ്യുന്നുണ്ട് -അദ്ദേഹം പറഞ്ഞു​. കോവിഡ്​ കാലത്ത്​ വിവിധ ജയിലുകളിലെ 1,140 തടവുകാർക്കാണ്​ പരോൾ അനുവദിച്ചത്​. ​ഇതിൽ മിക്കവരോടും ജൂലൈ 15 ഒാടെ തിരി​െ​ച്ചത്താനാണ്​ ആവശ്യപ്പെട്ടതെങ്കിലും പിന്നീട്​ സമയം നീട്ടിനൽകി. ലോക്​ഡൗണിന്​ മുമ്പ്​ പരോൾ ലഭിച്ചവർ ആഗസ്​റ്റ്​ 16, 17, 18 തീയതികളിൽ തിരിച്ചെത്തണമെന്നാണ്​ പുതിയ നിർദേശം​​. തുറന്ന ജയിലുകളിലെയും വനിത ജയിലുകളിലെയും തടവുകാർ സെപ്​റ്റംബർ ഒന്ന്​, രണ്ട്​, മൂന്ന്​ തീയതികളിലും അതിസുരക്ഷ ജയിലുകളിലെയും സെൻട്രൽ ജയിലുകളിലെയും തടവുകാർ സെപ്​റ്റംബർ 16,17, 18 തീയതികളിലും തിരിച്ചെത്തണം. പരോളിലിറങ്ങിയവർ മുങ്ങിയാൽ അവ​െ​ര കണ്ടെത്തേണ്ട ചുമതലയും പൊലീസിനാണ്​. പരോളിൽ കഴിഞ്ഞവരെ മുഴുവൻ കോവിഡ്​ പരിശോധനക്കുശേഷം മാത്രമെ ജയിലിൽ പ്രവേശിപ്പിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story