Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റിലെ പി.ജി....

കാലിക്കറ്റിലെ പി.ജി. പ്രവേശന പരീക്ഷഒഴിവാക്കിയേക്കും

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഒഴിവാക്കാൻ സാധ്യതയേറി. മാർക്കടിസ്ഥാനത്തിലുള്ള പ്രവേശനരീതി നടപ്പാക്കാൻ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിൽ ധാരണയായതായാണ് സൂചന. ചില വിദ്യാർഥി സംഘടന പ്രവർത്തകർക്ക് പ്രവേശനം എളുപ്പം ലഭിക്കുന്നതടക്കമുള്ള ആക്ഷേപങ്ങളുയർന്നിരുന്നു. രണ്ട് വർഷം മുമ്പാണ് 35 പഠന വകുപ്പുകളിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ ഏർപ്പെടുത്തിയത്. അഡ്മിഷൻ ഡയറക്ടറേറ്റായിരുന്നു പരീക്ഷ നടത്തിയിരുന്നത്. പരീക്ഷാ ഭവന് പകരം ഡയറക്ടറേറ്റ് പരീക്ഷാ ചട്ടങ്ങൾ പാലിക്കാതെ എൻട്രൻസ് നടത്തുന്നത് പരാതിക്കിടയാക്കിയിരുന്നു. കഴിഞ്ഞദിവസം സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ്​ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് പരാതി നൽകിയിരുന്നു. പ്രവേശന പരീക്ഷകൾക്കുവേണ്ട ചോദ്യപേപ്പറുകൾ തയാറാക്കുന്നത് അതത് പഠന വകുപ്പുകളിലെ അധ്യാപകരാണെന്നും ഇത് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകരിച്ച പരീക്ഷാ ചട്ടം അനുസരിച്ച് തെറ്റാണെന്നും ആയിരുന്നു പരാതി. പ്രവേശനപരീക്ഷ ഉത്തരക്കടലാസുകളുടെ രഹസ്യസ്വഭാവം നിലനിർത്താതെയാണ് മൂല്യനിർണയം നടത്തുന്നതെന്നും പരാതിയിലുണ്ട്​. ഉത്തരക്കടലാസുകളിലെ യഥാർഥ രജിസ്​റ്റർ നമ്പറുകൾ മാറ്റി ഫാൾസ് നമ്പറുകൾ നൽകിയാണ് മൂല്യനിർണയം നടത്തേണ്ടത്. പത്താം ക്ലാസ് പരീക്ഷക്കുപോലും ഈ രീതി പാലിക്കുമ്പോൾ ബിരുദാനന്തരബിരുദ പ്രവേശനം നിശ്ചയിക്കുന്ന പരീക്ഷയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Show Full Article
TAGS:
Next Story