Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരസഭ ചെയര്‍മാ‍െൻറ...

നഗരസഭ ചെയര്‍മാ‍െൻറ വിവാദപ്രസ്​താവനക്കെതിരെ വ്യാപാരികള്‍

text_fields
bookmark_border
നഗരസഭ ചെയര്‍മാ‍ൻെറ വിവാദപ്രസ്​താവനക്കെതിരെ വ്യാപാരികള്‍ നഗരസഭ ചെയര്‍മാ‍ൻെറ വിവാദപ്രസ്​താവനക്കെതിരെ വ്യാപാരികള്‍ വടകര: വ്യാപാരികള്‍ക്കെതിരെ വടകര നഗരസഭ ചെയര്‍മാന്‍ നടത്തിയ വിവാദ പ്രസ്​താവനക്കെതിരെ മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ രംഗത്ത്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ ക്രമീകരണങ്ങളെപ്പറ്റി നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വടകരയിലെ വ്യാപാരികളെ കൊള്ളലാഭമെടുക്കുന്നവരാണെന്നും കോവിഡ്​ പടര്‍ത്തിയവരാണെന്നും ചെയര്‍മാന്‍ ആരോപിച്ചത്. ചെയര്‍മാ​ൻെറ നിലപാടിനെതിരെ വടകര മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ സെക്ര േട്ടറിയറ്റ് യോഗം പ്രതിഷേധിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ വടകരയിൽ അനുവദിക്കുന്നതിനും വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായും അധികാരികളെ സമീപിച്ചിരുന്നു. എന്നാല്‍, അനുമതി തരുന്നതിനു പകരം കച്ചവടക്കാർക്കെതിരെ ചെയർമാൻ നടത്തിയ ആരോപണം വേദനിപ്പിക്കുന്നതാണ്. ഈ സമീപനമാണ് വ്യാപാരി സമൂഹ​േത്താട്​ തുടരുന്നതെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം എല്ലാ പരിപാടികള്‍ക്കും വ്യാപാരി സമൂഹത്തി‍ൻെറ പങ്ക് തിരിച്ചറിയാതെയുള്ള പ്രസ്​താവന പിന്‍വലിക്കണം. അടച്ചിടല്‍ മൂലം ലക്ഷങ്ങളുടെ ചരക്കുകള്‍ നശിക്കുന്ന അവസ്ഥയില്‍നിന്ന്​ വ്യാപാരികളെ രക്ഷിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ തേടാൻ മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡൻറ്​ എം. അബ്​ദുള്‍ സലാം അധ്യക്ഷതവഹിച്ചു. ഒ.വി.ശ്രീധരന്‍, എം.കെ. രാഘുട്ടി, എന്‍.കെ. ഹനീഫ്, ഒ.കെ. സുരേന്ദ്രന്‍, വി.കെ. മുഹമ്മദലി, എ.ടി.കെ. സാജിദ്, മജീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story