Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആൻറിജൻ പരിശോധനയിൽ...

ആൻറിജൻ പരിശോധനയിൽ നാദാപുരത്ത് പൊലീസുകാരന് പോസിറ്റിവ്

text_fields
bookmark_border
നാദാപുരം: പൊലീസ് സബ്​ ഡിവിഷനു​ കീഴിലെ പൊലീസുകാർക്ക് കോവിഡ് വ്യാപനം കണ്ടെത്തുന്നതിനായി നടത്തിയ ആൻറിജൻ പരിശോധനയിൽ ഒരാളുടെ ഫലം പോസിറ്റിവ്. എം.എസ്.പി ബറ്റാലിയനിലെ പൊലീസുകാര​ൻെറ ഫലമാണ് പോസിറ്റിവായത്. ഇയാളെ ആർ.ടി.പി.സി.ആർ ടെസ്​റ്റിന് വിധേയനാക്കും. കേരള പൊലീസ് വെൽഫയർ ബ്യൂറോ, പൊലിസ് ഹൗസിങ്​ കോ ഓപറേറ്റിവ്​ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പയന്തോങ്ങ് ഹൈടെക് കോളജിലെ ഫൈറ്റ് ലൈൻ ട്രീറ്റ്മെമൻെറ് സൻെററിൽ പ്രത്യേക ക്യാമ്പ് നടത്തിയത്. നാദാപുരം, വളയം സ്​റ്റേഷനിലെ പൊലീസുകാർ, ഡി.വൈ.എസ്.പി ഓഫിസ്, കൺട്രോൾ റൂം, കെ.എ.പി, എം.എസ്.പി ബറ്റാലിയൻ അംഗങ്ങൾ ഉൾപ്പെടെ 140 പേരുടെ ആൻറിജൻ ടെസ്​റ്റാണ് നടത്തിയത്. സി.ഐ എൻ. സുനിൽ കുമാർ, സൊസൈറ്റി ഡയറക്ടർ സി.കെ. സുജിത്ത്, കെ.പി.എ ജില്ല സെക്രട്ടറി ജി.പി. അഭിജിത്ത്, കെ.പി.ഒ.എ ജില്ല വൈസ് പ്രസിഡൻറ് യൂസുഫ്, ജില്ല ജോ. സെക്രട്ടറി രാജീവ് മൊകേരി, എ.പി. രതീഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story