Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് രാജ്...

പൊലീസ് രാജ് നടപ്പാക്കാൻ നീക്കം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കോഴിക്കോട്: കൊറോണ വ്യാപനത്തി​ൻെറ മറവിൽ കേരളത്തിൽ പൊലീസ് രാജ് നടപ്പാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഓൺലൈൻ പ്രവർത്തക സമിതി യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയുടെ എതിർപ്പ് അവഗണിച്ച് പൊലീസിന് കൂടുതൽ ചുമതല നൽകിയതിലൂടെ പ്രതിപക്ഷ പ്രവർത്തനത്തെ തടയാനാണ് ശ്രമിക്കുന്നത്. ജില്ല പ്രസിഡൻറ്​ ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. റസാഖ് സ്വാഗതവും ഓർഗനൈസിങ്​ സെക്രട്ടറി എൻ.സി. അബൂബക്കർ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ലീഗ് ഭാരവാഹികളായ പി.കെ.കെ. ബാവ, എം.സി. മായിൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story