Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂവൻമലയിലെ കൂറ്റൻ...

പൂവൻമലയിലെ കൂറ്റൻ പാറക്കല്ലുകൾ മുറിച്ചുമാറ്റിയില്ല; താഴ്വാരത്തുള്ളവർ ഭീതിയിൽ

text_fields
bookmark_border
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് എട്ടാം വാർഡിൽെപട്ട പൂവൻമലയിലെ കൂറ്റൻ പാറക്കല്ലുകൾ മുറിച്ചുമാറ്റാത്തത് കാരണം താഴ്വാരത്തുള്ളവർ ഭീതിയിൽ. കുന്നിൻമുകളിൽനിന്ന്​ ഏതു നിമിഷവും ഇളകി താഴേക്ക് പതിക്കുന്നനിലയിലാണ് കല്ലുകൾ. മഴ ശക്തിയാവുന്നതോടെ മണ്ണിടിച്ചിൽ ഉണ്ടാവുന്നത് ഭയന്ന് ഈ പ്രദേശത്തുനിന്നും ആളുകളെ മാറ്റിപാർപ്പിക്കൽ പതിവാണ്. ഭീഷണിയായി നിൽക്കുന്ന കല്ലുകൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമാവാത്തതിനാൽ ജില്ല കലക്ടറുടെ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ സമർപ്പിച്ചതി​ൻെറ ഭാഗമായി കട്ടിപ്പാറ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിക്കുകയും കല്ലുകൾ ജനങ്ങൾക്ക് ഭീഷണിയാണെന്ന റിപ്പോർട്ട് നൽകുകയും െചയ്തിരുന്നു. കല്ലുകൾ മുറിച്ചുമാറ്റാൻ ആവശ്യമായ നടപടികൾക്ക് കോഴിക്കോട് ജിയോളജി വിഭാഗത്തിന് അയച്ചുകൊടുത്തിട്ടുണ്ടെന്ന് താമരശ്ശേരി താലൂക്ക് തഹസിൽദാറിൽ നിന്നും മുപടിയും നാട്ടുകാർക്ക്​ ലഭിച്ചിരുന്നു. എന്നാൽ, പലതവണ ബന്ധപ്പെട്ടിട്ടും ജിയോളജി ഉ​േദ്യാഗസ്ഥർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പരാതിെപ്പട്ടു.
Show Full Article
TAGS:
Next Story