Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമപാലകരുടെ കൃഷിപാഠം

നിയമപാലകരുടെ കൃഷിപാഠം

text_fields
bookmark_border
ബേപ്പൂർ: കോവിഡ് കാലത്തെ ജോലിത്തിരക്കിനിടയിൽ മാറാട് സ്​റ്റേഷനിൽ ​െപാലീസുകാർ ജൈവ പച്ചക്കറി വിളയിച്ചു. മാസങ്ങൾക്ക് മുമ്പ് ജില്ല പൊലീസ് മേധാവിയും അസി. കമീഷണറും മാറാട് സ്​റ്റേഷൻ സന്ദർശിച്ചപ്പോൾ ഒഴിവ് സമയം ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി ആരംഭിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശമാണ്​ പൊലീസുകാർക്ക് പ്രചോദനമായത്. ബേപ്പൂർ കൃഷിഭവ​ൻെറ സഹായത്തോടെ ടെറസ് കൃഷിയെന്ന ആശയം മേയ്‌ മാസത്തോടെ ആരംഭിച്ചു. ഇപ്പോൾ സ്​റ്റേഷ​ൻെറ ടെറസിൽ പയർ, തക്കാളി, കൈപ്പ, മുളക്, വഴുതന, വെണ്ട, ഇഞ്ചി, ചീര തുടങ്ങി ആവശ്യത്തിന് വേണ്ട പച്ചക്കറികളൊക്കെ സമൃദ്ധമാണ്. സ്​റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ഹരീഷ്, ജയപ്രകാശ്, കെ. ധനേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ഷനോജ്, പി. ബിജോയ്‌, ജോജോ ജോസഫ്, കെ. അജിത്കുമാർ, സപ്തസ്വരൂപ്, ഷൈജിത്ത് തുടങ്ങി സ്​റ്റേഷനിലെ മുഴുവൻ പൊലീസുകാരുടെയും സഹകരണമാണ്​ കൃഷിവിജയത്തിനു പിന്നിൽ.
Show Full Article
TAGS:
Next Story