Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്ര സർവകലാശാല...

കേന്ദ്ര സർവകലാശാല വി.സി നിയമനം ആയില്ല; തർക്കം പാർട്ടിയിൽ

text_fields
bookmark_border
കലാവധി ആഗസ്​റ്റ്​ ആറിന്​ കഴിയും കാസർകോട്​: കേന്ദ്ര സർവകലാശാലയുടെ നിലവിലെ വൈസ്​ ചാൻസലറുടെ കാലാവധി ഇൗ മാസം ആറിന്​ അവസാനിക്കാനിരിക്കെ പകരക്കാരനെ കേരളത്തിൽനിന്ന്​ കണ്ടെത്താനുള്ള ശ്രമം നടന്നില്ല. ഏറ്റവും ഒടുവിൽ കൊച്ചിൻ സർവകലാശാലയിലെ ​ഡോ. കെ. ഗിരീഷ്​കുമാറിനെ നിയമിക്കാനുള നീക്കം അദ്ദേഹം ഇടത്​ സഹയാത്രികനാണെന്ന ആരോപണത്തെതുടർന്ന്​ പാളി​. ഇദ്ദേഹത്തെ ഒന്നാമതായി പരിഗണിച്ച പട്ടിക രാഷ്​ട്രപതി നിരസിച്ചിരുന്നു. കേന്ദ്ര സർവകലാശാലയിലെ പ്രൊ വൈസ്​ ചാൻസലർ ഡോ. കെ. ജയപ്രസാദി​ൻെറ നേതൃത്വത്തിൽ തയാറാക്കി സമർപിച്ച പട്ടികയാണ്​ നിരസിക്കപ്പെട്ടത്​. ജയപ്രസാദ്​ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച്​ സർവകലാശാല പ്രവർത്തനങ്ങൾ നടത്തുകയാണെന്ന പരാതിയെ തുടർന്നാണ്​ ബി.ജെ.പി ഇടപെട്ട്​ അദ്ദേഹത്തി​ൻെറ പട്ടിക വെട്ടിയത്​. അദ്ദേഹം പി.വി.സി സ്​ഥാനത്ത്​ തുടരുന്നതിനോടും ബി.ജെ.പി സംസ്​ഥാന നേതൃത്വത്തിനു താൽപര്യമില്ലാതായിട്ടുണ്ട്​. ഒരുവർഷമായി പുതിയ വി.സിയെ നിയമിക്കാൻ ശ്രമം ആരംഭിച്ചിട്ട്. പകരം ആളെ കണ്ടെത്താൻ കഴിയാത്തതിനാൽ​ 2019 ആഗസ്​റ്റ്​ ആറിന്​ വിരമിക്കേണ്ട നിലവിലെ വി.സി ഡോ.ജി. ഗോപകുമാറിന്​ ഒരുവർഷം കാലാവധിനീട്ടി നൽകുകയായിരുന്നു. തുടർന്ന്​ വി.സി നിയമനത്തിന്​ മഹാരാഷ്​ട്രക്കാരനായ അശോക്​ മോഡക്​ ചെയർമാനായി സെലക്​ഷൻ കമ്മിറ്റിയെ നിശ്ചയിച്ചു. മോഡക്​ മുഖേന സർവകലാശാല ചെലവിൽ ഡൽഹി യാത്രകൾ നടത്തിയും കേന്ദ്ര സർവകലശാലയിൽ ക്ഷണിച്ച്​ ബേക്കലിൽ വിരുന്നൊരുക്കിയുമാണ്​ കുസാറ്റിലെ ഡോ. കെ. ഗിരീഷ്​കുമാറിനെ വി.സി.യാക്കാൻ പി.വി.സി ശ്രമിച്ചതെന്ന വിവാദമുണ്ട്​. സെലക്​ഷൻ കമ്മിറ്റി തയാറാക്കിയ അഞ്ചംഗ പാനലിലെ ഒന്നാം നമ്പറുകാരനായി ഇദ്ദേഹത്തി​ൻെറ പേര്​ രാഷ്​ട്രപതിഭവൻ വ​രെ എത്തിക്കുകയും ചെയ്​തു. എന്നാൽ ബി.ജെ.പി നേതൃത്വത്തി​ൻെറ അതൃപ്​തിയിൽ ആ പട്ടിക രാഷ്​ട്രപതിഭവനിൽ നിന്ന്​ മടങ്ങി. ഗുജറാത്തിലെ സായാജിറാവു സർവകലാശാലയിലെ ഫിലോസഫി പ്രഫസർ ഡോ. ടി.എസ്​. ഗിരീഷ്​കുമാറി​ൻെറ പേര്​ ഉൾപ്പെടുത്താത്തതാണ്​ ബി.ജെ.പി നേതൃത്വത്തി​ൻെറ അതൃപ്​തിക്ക്​ കാരണം. പി.വി.സിയുടെ നേതൃത്വത്തിൽ ഡോ.കെ. ഗിരീഷ്​കുമാറിനുവേണ്ടി സർവകലാശാലയും ബി.ജെ.പി നേതൃത്വത്തിൽ ഡോ. ടി.എസ്.​ ഗിരീഷ്​കുമാറി​നുവേണ്ടിയും തർക്കമായി. തീരുമാനമുണ്ടാക്കാൻ മൂന്നുതവണ യോഗം ചേർന്നിരുന്നു. ഇനി സർവകലാശാലയിൽ നിന്നുള്ളവർക്ക്​ വി.സിയുടെ താൽക്കാലിക ചുമതല നൽകാനാണ്​ നീക്കം. 200ഒാളം അപേക്ഷകരിൽനിന്നാണ്​ അഞ്ചുപേരുടെ പട്ടികയുണ്ടാക്കിയത്​. നയപരമായ തീരുമാനം എടുക്കാൻ അധികാരമില്ലാതിരുന്നിട്ടും പിരിയുന്ന വി.സി പല തീരുമാനങ്ങളും എടുത്തത്​ വിവാദമായിട്ടുണ്ട്​. രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story