Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTലിസ്സ കോളജില്‍ കോവിഡ് പ്രഥമ ചികിത്സ കേന്ദ്രം തുറന്നു
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തില്‍ കൈതപ്പൊയില്‍ ലിസ്സ കോളജില്‍ ഒരുക്കിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്. രാകേഷ് തുറന്നുകൊടുത്തു. ഡെപ്യൂട്ടി കലക്ടര്‍ ജിനില്‍കുമാര്‍, വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം.ഇ. ജലീല്‍ നോഡല്‍ ഓഫിസര്‍ ഡോ. സഹദേവന്, ലിസ്സ കോളജ് മാനേജര്‍ ഫാ. ബോബി പുള്ളോലിയ്ക്കല് എന്നിവര്‍ പങ്കെടുത്തു. 160 കിടക്കകളാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ 250 കിടക്കകള്‍വരെ ഒരുക്കാനുള്ള സൗകര്യം ഉണ്ട്. ചൊവ്വാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കോളജ് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാത്തവിധം പുതിയ ബ്ലോക്കിലാണ് ചികിത്സ കേന്ദ്രം തുടങ്ങിയത്. ക്യാപ്ഷന്‍- പുതുപ്പാടിയില്‍ കൈതപ്പൊയില്‍ ലിസ്സ കോളജില്‍ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ആര്. രാകേഷ് തുറന്നുകൊടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story