Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഘവൻ പുന്നശ്ശേരി...

രാഘവൻ പുന്നശ്ശേരി ചിത്രരചന മത്സരം

text_fields
bookmark_border
നന്മണ്ട: കാരക്കുന്നത്തെ യുവഭാവന തിയറ്റേഴ്സ് വിദ്യാർഥികൾക്കായി നടത്തിയ ഓൺലൈൻ ചിത്രരചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം രാഘവൻ പുന്നശ്ശേരിയുടെ ഭാര്യ കമല രാഘവൻ നിർവഹിച്ചു. പുരുഷു കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. ദേവദാസ് നന്മണ്ട, പി.എം. വിജയൻ, വി.കെ. റിയാസ്, പി. മിജാസ് എന്നിവർ സംബന്ധിച്ചു. എസ്.പി.സി ദിനം ആഘോഷിച്ചു നന്മണ്ട: ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി ദിനാഘോഷം കോഴിക്കോട് റൂറൽ അസി. നോഡൽ ഓഫിസർ കെ. സന്തോഷ് കുമാർ ഉദ്​ഘാടനം ചെയ്​തു. പി.ടി.എ പ്രസിഡൻറ് ടി. അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ സീനിയർ എസ്.പി കാഡറ്റുകളുടെ രക്ഷിതാക്കൾക്കായി 'ഓൺലൈൻ പഠനകാലവും രക്ഷിതാക്കളുടെ ആശങ്കകളും' വിഷയത്തിൽ ഫാറൂഖ് കോളജ് അസി. പ്രഫസറും സൈക്കോളജിസ്​റ്റുമായ കെ.എം. ഷെരീഫ് പ്രഭാഷണം നടത്തി. ഓൺലൈനായി നടന്ന യോഗത്തിൽ പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ്, രഖില രാജ് എന്നിവർ സംബന്ധിച്ചു. എസ്.പി.സി ഓഫിസർ കെ. ഷിബു സ്വാഗതവും സത്യൻ ചാത്തങ്ങരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story