Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒറ്റ ക്ലിക്കിൽ...

ഒറ്റ ക്ലിക്കിൽ നാടി​െൻറ സമഗ്ര വിവരങ്ങളുമായി ആപ്​

text_fields
bookmark_border
ഒറ്റ ക്ലിക്കിൽ നാടി​ൻെറ സമഗ്ര വിവരങ്ങളുമായി ആപ്​ കൊടിയത്തൂർ: പഞ്ചായത്തിലെ സമഗ്രവിവരങ്ങളുടെ ആപ് തയാറാക്കി യുവാക്കൾ. പന്നിക്കോട്ടെ ഒരുപറ്റം യുവാക്കളാണ് 'എ​ൻെറ പന്നിക്കോട്' എന്ന ആപ്ലിക്കേഷൻ തയാറാക്കിയത്. പന്നിക്കോട്ടെയും പരിസര പ്രദേശങ്ങളിലേയും ഡോക്ടർമാർ, ക്ലിനിക്കുകൾ, ബ്ലഡ് ഗ്രൂപ്പുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ, ബസ് സമയം, മാധ്യമ പ്രവർത്തകർ, പാലിയേറ്റിവ് പ്രവർത്തകർ, ഡോക്ടർമാർ തുടങ്ങി നാട്ടിലെ മുഴുവനാളുകളുടെയും പേരും വിലാസവും ഫോൺ നമ്പറും അടങ്ങിയതാണ് ആപ്ലിക്കേഷൻ. മുക്കം, അരീക്കോട്, മാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിവരങ്ങളും ലഭിക്കും. പ്ലേ സ്​റ്റോറിൽനിന്ന്​ ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാനാവും. ആപ്ലിക്കേഷൻ ലോഞ്ചിങ്​ നാട്ടുകാരിയായ ഹിന്ദുസ്ഥാനി ഗസൽ ഗായികയും ഐഡിയ സ്​റ്റാർ സിംഗർ ഫെയിമുമായ ആതിര ഷാജി നിർവഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസൽ ബാബു, കെ.കെ. സബീൽ, അജ്മൽ പന്നിക്കോട്, അനസ് പന്നിക്കോട്, സക്കീർ താന്നിക്കൽതൊടി, ലാസിം ഷാദ്, ഷാജി ഉച്ചക്കാവിൽ, റഫീഖ് പൊലുകുന്നത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
TAGS:
Next Story