Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിക്ഷേപത്തട്ടിപ്പ്...

നിക്ഷേപത്തട്ടിപ്പ് അന്വേഷണം ഊർജിതമാക്കണം -നാഷനൽ വിമൻസ് ലീഗ്

text_fields
bookmark_border
കൊടുവള്ളി: വനിതാ സംഘത്തി​ൻെറ മറവിൽ നടന്ന നിക്ഷേപത്തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തണമെന്നും തിരശ്ശീലക്ക്​ പിറകിൽ മറഞ്ഞിരിക്കുന്നവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നാഷനൽ വിമൻസ് ലീഗ് മുനിസിപ്പൽ കമ്മിറ്റി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കുടുംബശ്രീക്ക് ബദലായാണ് ഹരിത സ്നേഹ സംഘം എന്ന പേരിൽ സ്ത്രീകളെ സംഘടിപ്പിച്ച് നിക്ഷേപം സ്വരൂപിച്ചത്. സ്ത്രീകളെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങളിൽനിന്ന് വനിതകളെ സംരക്ഷിക്കുക, സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് അവരെ നയിക്കുക തുടങ്ങിയ കുടുംബശ്രീയുടെ ലക്ഷ്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന തട്ടിപ്പു സംഘങ്ങളെ കരുതിയിരിക്കണമെന്ന്​ യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. പി.ടി. സുബൈദ റഹീം അധ്യക്ഷതവഹിച്ചു. ഷാന നൗഷാജ് എരഞ്ഞോണ, സി.പി. റൈഹാനത്ത്, ഇ.സി. സുഹറ മുഹമ്മദ്, ഒ.പി. റംല, എം.കെ. ജുൽന അശ്റഫ്, ഫസീല റഷീദ്, എ.പി. ഷെറീന സിദ്ദീഖ്, ഫാത്തിമ ശരീഫ്, കെ.വി. ഷഹാന ഷെറിൻ എന്നിവർ സംസാരിച്ചു. സലീന വാവാട് സ്വാഗതവും എടക്കോട്ട് ശരീഫ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story