Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫോറസ്​റ്റ്​ ഓഫിസിന്...

ഫോറസ്​റ്റ്​ ഓഫിസിന് മുന്നിലെ സമരം: ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സമ്മർദങ്ങൾക്കൊടുവിൽ

text_fields
bookmark_border
താമരശ്ശേരി: ഫോറസ്​റ്റ്​ ഓഫിസിന് മുന്നിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് െപാലീസ് ഒഴിവാക്കിയത് വിവിധ േകാണുകളിൽ നിന്നുള്ള സമ്മർദങ്ങൾക്കൊടുവിൽ. 13 പ്രതികളുള്ള പട്ടികയിൽ നിന്ന് ബിഷപ​്​ മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ മാത്രമായാണ്​ ഒഴിവാക്കിയത്​. ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫി​ൻെറ നിർദേശപ്രകാരം താമരശ്ശേരി െപാലീസ് ഇൻസ്‌പെക്ടർ എം.പി. രാജേഷ് നടത്തിയ പുനഃപരിശോധനയെത്തുടർന്നാണ് നടപടി. പ്രതിഷേധ സമരം അവസാനിക്കാറായ സമയത്ത് ഫോറസ്​റ്റ്​ ഓഫിസിലെത്തിയ ബിഷപ്​, ആർ.എഫ്.ഒക്ക്​ നിവേദനം നൽകി മടങ്ങവെയാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്ന നിരീക്ഷണത്തി​ൻെറ അടിസ്ഥാനത്തിലാണിത്. കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കർഷകന് തോക്കുപയോഗത്തിനുള്ള അനുമതി നിഷേധിച്ച വനംവകുപ്പ് നടപടിക്കെതിരെ ജൂൺ 30നായിരുന്നു കർഷക കൂട്ടായ്മ താമരശ്ശേരി േഫാറസ്​റ്റ്​ ഓഫിസിനുമുന്നിൽ പ്രതിഷേധസമരം നടത്തിയത്. സമരം അവസാനിക്കാറായപ്പോൾ സ്ഥലത്തെത്തിയ ബിഷപ്​ ആർ.എഫ്.ഒക്ക്​ നിവേദനം നൽകുകയും ഗേറ്റിന് പുറത്തെത്തി സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തു. പിന്നീട് കൂട്ടായ്മക്ക്​ നേതൃത്വം നൽകിയ 12 പേർക്കൊപ്പം ബിഷപ്പിനെ 13ാം പ്രതിയാക്കി താമരശ്ശേരി െപാലീസ് കേസ് രജിസ്​റ്റർ ചെയ്യുകയായിരുന്നു. പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്​ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ലോക്ഡൗൺ നിയന്ത്രണലംഘനത്തിനുമായിരുന്നു കേസെടുത്തത്. എന്നാൽ ഇതിനെതിരെ എം.എൽ.എ കാരാട്ട് റസാഖ്​ അടക്കമുള്ളവർ എതിർപ്പുമായെത്തിയിരുന്നു. യു.ഡി.എഫ് സംസ്ഥാന, ജില്ല േനതാക്കൾ ബിഷപ്സ് ഹൗസിലെത്തി പിന്തുണ അറിയിക്കുകയും െപാലീസ് നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുകയും െചയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story