Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യജീവികളുടെ ചികിത്സ,...

വന്യജീവികളുടെ ചികിത്സ, പുനരധിവാസം; വയനാട്ടിലും തൃശൂരിലും പദ്ധതികൾ

text_fields
bookmark_border
കൽപറ്റ: വന്യജീവികളുടെ ചികിത്സ, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ട്​ വയനാട്ടിലും തൃശൂരിലും പദ്ധതികൾ. വാർധക്യം, രോഗം, പരിക്ക്​ എന്നിവ മൂലം അവശതയനുഭവിക്കുന്നവയെ പിടികൂടി ചികിത്സ നൽകാൻ വയനാട്​ വന്യജീവി കേന്ദ്രത്തി​നു കീഴിൽ പെയിൻ ആൻഡ്​​ പാലിയേറ്റിവ്​ സൗകര്യങ്ങളോടെ കേന്ദ്രം തുടങ്ങാനാണ്​ തീരുമാനം. ആന, കടുവ, പുലി ഉൾപ്പെടെയുള്ളവയെ അടിയന്തരഘട്ടങ്ങളിൽ കേന്ദ്രത്തി​ലെത്തിക്കും. ചെറുതാണെങ്കിലും കേരളത്തിൽ ആദ്യമായാണ്​ ഇത്തരമൊരു കേന്ദ്രത്തിന്​ പദ്ധതി തയാറാവുന്നത്​. അതേസമയം, തൃശൂരിൽ പുതുതായി സ്ഥാപിക്കുന്ന കാഴ്​ചബംഗ്ലാവിനോടനുബന്ധിച്ച്​ വന്യജീവികൾക്ക്​ വിപുലമായ പുനരധിവാസ കേന്ദ്രം സജ്ജമാക്കും. പ്രശ്​നക്കാരായ മൃഗങ്ങളെ ഇവിടെ പാർപ്പിക്കാനാണ്​ തീരുമാനം. നരഭോജി കടുവകൾ ഉൾപ്പെടെ വയനാട്​ വനമേഖലയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ കടുവ പുനരധിവാസ കേന്ദ്രം എന്ന ആവശ്യം വനംവകുപ്പ്​ മുമ്പ്​ പരിഗണിച്ചിരു​െന്നങ്കിലും എങ്ങുമെത്തിയില്ല. ദേശീയ ഉദ്യാനങ്ങളായ കർണാടകയുടെ നാഗർഹോളെ, ബന്ദിപ്പൂർ, തമിഴ്​നാട്ടിലെ മുതുമല വനമേഖലകളിൽ നിന്ന്​ വയനാട്​ വന്യജീവി സ​ങ്കേതത്തിലേക്കും മറ്റും കടുവകളുടെ കുടിയേറ്റം ഇപ്പോൾ സാധാരണമാണ്​. വയനാട്ടിൽ മാത്രം 100 കടുവകളെങ്കിലും ഉണ്ടെന്നാണ്​ കണക്ക്​. ആനശല്യം നിരന്തരം ദുരിതം അനുഭവിക്കുന്ന കർഷകർക്ക്​ ഇരുട്ടടിയായി അടുത്ത കാലത്ത്​ കടുവശല്യവും രൂക്ഷമായിട്ടുണ്ട്​. ഇതിനകം അഞ്ചു പേരെ കടുവ കൊന്നു. പുൽപള്ളി മേഖലയിൽ അഞ്ചിടത്ത്​ കടുവ ഭീഷണിയിലാണ്​ നാട്ടുകാർ. കൂടുകൾ സ്ഥാപിച്ച്​ ആഴ്ചകളായി വനപാലകർ കാത്തിരിക്കുന്നു​. ശല്യക്കാരായ കടുവകളെ കൂടുവെച്ച്​ പിടികൂടിയാൽ സംസ്ഥാനത്തെ​ ടൈഗർ റിസർവുകളിൽ വിടുകയാണ്​ പതിവ്​. ​ കടുവകൾ വനത്തിൽ നിന്ന്​ പുറത്തുചാടി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതി​ൻെറ കാരണത്തെക്കുറിച്ച്​​ വനംവകുപ്പിന്​ വ്യക്​തമായ മറുപടിയില്ല. അതിനിടെ, വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച്​ പഠിക്കാൻ അഡീ. പ്രിൻസിപ്പൽ സി.സി.എഫ്​ രാ​േജഷ്​ രവീന്ദ്രൻ അടുത്തയാഴ്​ച വയനാട്ടിലെത്തുന്നുണ്ട്​. വന്യമൃഗ ശല്യം എന്ന കീറാമുട്ടിക്ക്​ പരിഹാരം തേടിയാണ്​ സന്ദർശനം. ജില്ലയിലെ എം.എൽ.എമാരുമായി ചർച്ച നടത്തിയ ശേഷം ഉദ്യോഗസ്ഥരോട്​ സ്ഥിതിവിവര കണക്ക്​ തേടിയിട്ടുണ്ടെന്ന്​ അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. വി. മുഹമ്മദലി ----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story