Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറക്കടവില്‍...

പാറക്കടവില്‍ വീടിനുനേരെ അക്രമണം

text_fields
bookmark_border
പാലേരി: അധ്യാപക​ൻെറ വീടിനുനേരെ അക്രമണം. പാറക്കടവ് അരിയന്താരി ക്ഷേത്രത്തിനു സമീപം ചെറുവലത്ത് പ്രദീഷി​ൻെറ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടി​ൻെറ മുന്‍വശത്തുള്ള ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ഫര്‍ണിച്ചർ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് സംഭവം. ചില്ലുകള്‍ പൊട്ടുന്ന ശബ്​ദം കേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ സ്ഥലംവിട്ടു. ഈ സമയം പ്രതീഷും രണ്ടു മക്കളും പ്രായമായ അമ്മയും വീട്ടിലുണ്ടായിരുന്നു. സബ് ഇന്‍സ്പക്ടര്‍ സജു അഗസ്​റ്റി​ൻെറ നേതൃത്വത്തില്‍ പേരാമ്പ്ര പൊലീസ് പരിശോധന നടത്തി.
Show Full Article
TAGS:
Next Story