Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2020 11:58 PM GMT Updated On
date_range 1 Aug 2020 11:58 PM GMTപൊലീസ് ബാരക്സ് ജില്ല പൊലീസ് ഉപമേധാവി സന്ദർശിച്ചു
text_fieldsbookmark_border
നാദാപുരം: വളയം പൂവ്വംവയലിലെ . കെട്ടിടം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കാൻ പഞ്ചായത്ത് ആലോചന നടത്തിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് പൊലീസുകാരിൽ രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് സേനാംഗങ്ങൾക്കു മാത്രമായി ചികിത്സ സൗകര്യമൊരുക്കാൻ വേണ്ടിയാണ് പൊലീസ് ഉപമേധാവി എം. പ്രദീപ് കുമാർ ബാരക്സ്സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയത്. ഇരുനിലകളിലായി ആഡംബര സൗകര്യങ്ങളോടെ നിർമിച്ച കെട്ടിട ഉദ്ഘാടനം നടന്നിട്ടില്ല. കെട്ടിടം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയെങ്കിലും ക്വാറൻറീൻ കേന്ദ്രമാക്കാനുള്ള നീക്കം പഞ്ചായത്ത് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. കെട്ടിടത്തിൽ കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ മാസം കുന്നുമ്മൽ അനുബന്ധ പദ്ധതി വഴി വെള്ളം ലഭ്യമാക്കിയിരുന്നു. കെട്ടിടം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കാനും കിണർ നിർമിക്കാനുമുള്ള പദ്ധതി സർക്കാറിന് സമർപ്പിക്കുമെന്ന് പൊലീസ് ഉപമേധാവി പ്രദീപ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story