Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിർമാണത്തിലെ...

നിർമാണത്തിലെ അപാകതയെന്ന്; അഗസ്ത്യൻ മുഴി- കുന്ദമംഗലം റോഡ് തകർന്നു.

text_fields
bookmark_border
മുക്കം: അഗസ്ത്യൻ മുഴി -കുന്ദമംഗലം റോഡ് വീണ്ടും തകർന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് 14 കോടി ചെലവിൽ നിർമിക്കുന്ന റോഡ് പണി പൂർത്തീകരിക്കുന്നതിന്​ മുമ്പ് തന്നെ രണ്ടാം തവണയും തകർച്ചയിലായി. മണാശ്ശേരി സ്കൂളിന് സമീപത്താണ് റോഡ് തകർന്ന് ടാറിങ്​ ഇളകി മെറ്റൽ ഇളകി പരന്നത്‌. വൈകുന്നേരത്തോടെ കരാറുകാര​ൻെറ നിർദേശപ്രകാരം തൊഴിലാളികൾ എത്തി കുഴികൾ അടച്ചിട്ടുണ്ട്. പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ ടാറിങ്​ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ടാറിങ്​ വേണ്ടത്ര നിലവാരമില്ലാത്തതിനാലാണ്​ റോഡ് തകർന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സമീപത്തെ വീട്ടുകാരടക്കം റോഡി​ൻെറ തകർച്ച കരാറുകാര​ൻെറ ശ്രദ്ധയിൽപെടുത്തിയെങ്കിലും ക്വാറിയിലെ ചെങ്കല്ല് പൊടി വിതറി ഓട്ടയടക്കുകയാണ്​ ചെയ്​തത്​ എന്നാണ്​ ആക്ഷേപം. മൂന്ന് മാസം മുമ്പ് ടാറിങ്​ പൂർത്തീകരിച്ച റോഡ് മാമ്പറ്റ ഭാഗത്ത് തകർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുക്കം ജെ.സി.ഐ, മുക്കം മൈത്രി എന്നിവർ പൊതുമരാമത്ത് വകുപ്പിനും, എക്സിക്യൂട്ടിവ് എൻജിനീയർക്കും പരാതി നൽകിയിരുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിന് ഓവുചാൽ പോലും പലയിടത്തും നിർമിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story