Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാത്രിയില്‍ വീടി​െൻറ...

രാത്രിയില്‍ വീടി​െൻറ ചുറ്റുമതില്‍ തകര്‍ത്തു

text_fields
bookmark_border
രാത്രിയില്‍ വീടി​ൻെറ ചുറ്റുമതില്‍ തകര്‍ത്തു കൊയിലാണ്ടി: നടുവത്തൂര്‍ നടേരി ഇസ്സത്ത് മന്‍സില്‍ സാജിദി​ൻെറ വീടിനുനേരെ ആക്രമണം. 15 മീറ്റര്‍ നീളത്തിലുള്ള ചുറ്റുമതിൽ രാത്രിയിൽ തകര്‍ത്തു. ശബ്​ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന്​ ടോര്‍ച്ചടിച്ചപ്പോള്‍ വീടിനുനേരെയും അക്രമികള്‍ കല്ലേറു നടത്തി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുഖംമൂടിയണിഞ്ഞാണ് അക്രമി സംഘം എത്തിയത്. വിവരമറിഞ്ഞ് രാത്രിതന്നെ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതിയില്ലായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു.
Show Full Article
TAGS:
Next Story