Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരിയില്‍...

താമരശ്ശേരിയില്‍ ജോലിക്കെത്തിയ രണ്ടുപേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
താമരശ്ശേരി: താമരശ്ശേരിയില്‍ ജോലിക്കെത്തിയ രണ്ടുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. കുടുക്കിലുമ്മാരത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പ്ലമ്പിങ്​​ ജോലിക്കെത്തിയ ബേപ്പൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ കൂടെ ജോലിക്കെത്തിയ ഫറോക്ക്​, വെള്ളയില്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ക്കാണ് തിങ്കളാഴ്ച കോവിഡ് പോസിറ്റിവായത്. മറ്റു തൊഴിലാളികളുടെ പ്രാഥമിക റാപ്പിഡ് ആൻറിജന്‍ ഫലം നെഗറ്റിവ്​ ആണെങ്കിലും ആശങ്ക മുന്‍നിര്‍ത്തി തൊഴിലാളികളെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച പ്ലമ്പിങ്​ തൊഴിലാളിയുമായി സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന 81 പേരെ തിങ്കളാഴ്ച ആൻറിജന്‍ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുടുക്കിലുമ്മാരത്തെ വീട്ടിൽ ജോലിക്കെത്തിയ ബേപ്പൂര്‍ സ്വദേശിയായ യുവാവ് ഈ മാസം 18ന് പനി, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായി താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിക്കുകയും കുടുക്കിലുമ്മാരം ഒമ്പതാം വാര്‍ഡ്​ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ ആക്കുകയും ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച യുവാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ രണ്ടുതവണ ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, പത്തോളം ആശുപത്രി ജീവനക്കാര്‍, കുടുക്കിലുമ്മാരത്തെ ഹോട്ടലിലെ ജീവനക്കാര്‍, സമീപത്തെ പലചരക്കുകടയിലെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം പ്രാഥമിക പരിശോധനയില്‍ കോവിഡ് ബാധിതരല്ലെന്ന് തെളിഞ്ഞു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി. ബഷീര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. കേശവനുണ്ണി, നോഡല്‍ ഓഫിസര്‍ ഡോ. ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച താമരശ്ശേരി ജി.വി.എച്ച്.എസ്.എസില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കോവിഡ് നിര്‍ണയ പരിശോധനക്ക് വിധേയരാക്കും. 70 പേരുടെ സ്രവപരിശോധന നടത്താനാണ് തീരുമാനമെന്ന് അരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story