Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപവാസ സമരം നടത്തി

ഉപവാസ സമരം നടത്തി

text_fields
bookmark_border
മുക്കം: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽനിന്ന്​ നീക്കം ചെയ്യുക, പോക്സോ നിയമത്തിലെ മാർഗ നിർദേശങ്ങളും സർവിസ് ചട്ടങ്ങളും ലംഘിച്ച് ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടിയെ പൊതുജനമധ്യത്തിൽ അവഹേളിച്ച ഐ.ജിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാരശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി ഇ.കെ. മിജിയാസ് വീട്ടിൽ ഉപവാസം നടത്തി. കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ ആഹ്വാനം ചെയ്ത ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം. പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ്​ എ.കെ സാദിഖ് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സമദ് മുക്കം, ഷഫീഖ് മുക്കം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story