Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപനഭീതിക്കിടെ ഞായർ...

വ്യാപനഭീതിക്കിടെ ഞായർ ലോക്​ഡൗൺ പൂർണം

text_fields
bookmark_border
കോ​ഴിക്കോട്​: ജില്ലയിൽ തുടർച്ചയായ രണ്ടാം ഞായറാഴ്​ചയും സമ്പൂർണ ലോക്​ഡൗൺ. ഉച്ചവരെ നഗര, ഗ്രാമപാതകൾ വിജനമായിരുന്നു. വൈകുന്നേര​ത്തോടെ ഇരുചക്രവാഹനങ്ങൾ ഉൾ​െപ്പടെ സ്വകാര്യവാഹനങ്ങൾ നഗരത്തിൽ റോഡിലിറങ്ങി. പൊലീസ്​ എവിടെയും പരിശോധനക്കിറങ്ങിയിരുന്നില്ല. നഗരത്തിൽ അവശ്യവസ്​തു​ക്കളുടെ കടകൾ ​േപാലും തുറന്നില്ല. ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. രോഗവ്യാപനത്തിനിടയിൽ അവധി ചെലവഴിക്കാൻ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ്​ ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗണായി ജില്ല കലകടർ ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്​ചകളിലും ജില്ലയിൽ ഇൗ ഉത്തരവ്​ നിലനിൽക്കും. കഴിഞ്ഞ ഒരാഴ്​ചക്കിടയിൽ ജില്ലയിൽ രോഗവ്യാപനം രൂക്ഷമാണ്​. ശനിയാഴ്​ച 110 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ തുടങ്ങിയ ശേഷമുള്ള ജില്ലയിലെ ഏറ്റവും കൂടിയ കണക്കാണിത്​. ഇതിൽ 88 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗം പകർന്നത്​ എന്നതാണ്​ ആശങ്ക വർധിപ്പിക്കുന്നത്​. ഞായറാഴ്​ച 57 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിൽ 43ഉം സമ്പർക്കം വഴിയാണ്​. നിലവിലെ സാഹചര്യം തുടർന്നാൽ ജില്ലയിൽ നാലായിരം വരെ രോഗബാധ റിപ്പോർട്ട്​ ചെയ്യുമെന്നാണ്​ ജില്ല കലക്​ടറേറ്റിൽ നടന്ന അവലോകനയോഗം വിലയിരുത്തിയത്​. ഇതിനുവേണ്ട മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചുവരുകയാണ്​. വ്യാപനസാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. photo pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story