Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിൽ സ്രവ പരിശോധന ...

ബേപ്പൂരിൽ സ്രവ പരിശോധന ക്യാമ്പ്: എല്ലാവരും നെഗറ്റിവ്​

text_fields
bookmark_border
ബേപ്പൂർ: മേഖലയിലെ ആറ്​ കൊറോണ പോസിറ്റിവ് കേസുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന ജിനരാജ് ദാസ് സ്കൂളിൽ നടന്നു. ആരോഗ്യ വിഭാഗവും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 193 ആളുകളെ പരിശോധിച്ചതിൽ എല്ലാവരുടെയും ഫലം നെഗറ്റിവാണ്​. എങ്കിലും, നിരീക്ഷണ കാലയളവായ 14 ദിവസം നിർബന്ധമായും ക്വാറൻറീനിൽ കഴിണമെന്ന്​ കർശന നിർദേശം നൽകിയിട്ടുണ്ട്. ബേപ്പൂർ ഫിഷിങ്​ ഹാർബർ അടച്ചതിനാൽ ഹാർബറിലേക്കുള്ള പ്രവേശനം പൂർണമായും തടഞ്ഞിട്ടുണ്ട്. 65 വയസ്സ് കഴിഞ്ഞവർ റോഡുകളിൽ അനാവശ്യമായി കറങ്ങുന്നത് ആരോഗ്യ വകുപ്പി​ൻെറ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ പേരിൽ കോവിഡ് നിയമലംഘനത്തിന് കേസെടുക്കാൻ ആരോഗ്യവിഭാഗം പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
TAGS:
Next Story