Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 11:58 PM GMT Updated On
date_range 25 July 2020 11:58 PM GMTപുതുപ്പാടി പഞ്ചായത്തിൽ ഒമ്പത് പേർക്ക് കോവിഡ്
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിൽ രണ്ടാംഘട്ട കോവിഡ് പരിശോധനയിൽ ഒമ്പത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാല് പേർ കാക്കവയലിലും നാല്പേർ കൈതപ്പൊയിലിലും ഒരാൾ കാവുംപുറത്തുമാണ് രോഗബാധിതരായി കണ്ടെത്തിയത്. കൂടുതൽ പേരെ അടുത്ത ചൊവ്വാഴ്ച പരിശോധനക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാകേഷ് പറഞ്ഞു. പരിശോധന ഫലങ്ങളിൽ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കാനും പഞ്ചായത്തിന് പരിധിയിൽ രാവിലെ ഒമ്പത് മുതൽ രണ്ട് വരെ അവശ്യ സാധന ങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്നുപ്രവർത്തിക്കാവു എന്ന നിർദേശം നൽകുവാനും ആർ.ആർ.ടി യോഗം തീരുമാനിച്ചു. വാർഡ് 13 (കൊട്ടാരക്കോത്ത്) വാർഡ്14 (കാവുംപുറം) എന്നിവ കണ്ടെയ്ൻമൻെറ് സോണായി അടിയന്തരമായി പ്രഖ്യാപിക്കുന്നതിന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടാനും ഗ്രാമപഞ്ചായത്ത് ആർ.ആർ.ടി.യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story