Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് സ്ഥിരീകരിച്ചവർ...

കോവിഡ് സ്ഥിരീകരിച്ചവർ കൊടുവള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടി- ഒരു ഡോക്ടറും അഞ്ച് ജീവനക്കാരും ക്വാറൻറീനിൽ

text_fields
bookmark_border
കൊടുവള്ളി: കുന്നമംഗലം പതിമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചവർ കൊടുവള്ളിയിലെ എം.പി.സി ആശുപത്രിയിൽ ചികിത്സ തേടിയതായ വിവരം ലഭിച്ചതിനെ തുടർന്ന് ചികിത്സ നൽകിയ ഡോക്ടർ, അഞ്ച് ജീവനക്കാർ എന്നിവർ ക്വാറൻറീനിൽ പ്രവേശിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരനും പിതാവും ജൂലൈ 13, 15, 16, തീയതികളിലാണ് പനി ബാധിച്ച് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. 16ന് ചികിത്സക്കായി വീണ്ടുമെത്തിയപ്പോൾ സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി അയക്കുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കുകയും ചെയ്തു. ആശുപത്രി കാഷ്വൽറ്റി വെള്ളിയാഴ്ച അടച്ചിടുകയും ശനിയാഴ്ച ആശുപത്രി അണുവിമുക്തമാക്കുകയും ചെയ്തു. കോവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ കൊടുവള്ളിയിൽ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. നഗരസഭ, ആരോഗ്യ വകുപ്പ് ,റവന്യൂ വകുപ്പ് ,പൊലീസ് സംയുക്തമായി സ്ക്വാഡ് രൂപവത്കരിച്ച് പരിശോധനകൾ തുടങ്ങി. നിയമങ്ങളും കോവിഡ് നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുകയും പിടിക്കപ്പെടുന്നവരെ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ചെയ്യും. നാട്ടിൻപുറങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് കടകൾ അടക്കേണ്ട സമയപരിധി കഴിഞ്ഞും ആളുകൾ കൂട്ടം കൂടുന്നതായും വൈകിയും കടകൾ തുറന്ന് പ്രവർത്തിക്കുന്നതായും പരാതികളുണ്ട്.
Show Full Article
TAGS:
Next Story