Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെക്യാട് പ്രതിരോധ...

ചെക്യാട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

text_fields
bookmark_border
പാറക്കടവ്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ . സംസ്ഥാന സർക്കാർ കോവിഡ് ക്ലസ്​റ്റർ സോണിൽ ഉൾപ്പെടുത്തി ശക്തമായ പ്രതിരോധ നടപടികളാണ് കൈക്കൊള്ളുന്നത്. 60 വയസ്സിനു മുകളിലുള്ളവർക്കും പത്തു വയസ്സിനു താഴെയുള്ളവർക്കും റിവേഴ്സ് ക്വാറൻറീൻ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച പാറക്കടവ് പി.എച്ച്.സിക്കു കീഴിൽ റാപ്പിഡ് ആൻറിജൻ പരിശോധനയും ഉണ്ടാകും. സമ്പർക്കത്തിലുള്ളവർ പരിശോധനക്ക് ഹാജരാകണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ ആവശ്യപ്പെട്ടു. സമ്പർക്ക ലിസ്​റ്റിലുള്ള പലരും പരിശോധനക്ക് ഹാജരാകാത്തത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നുണ്ട്. ശനിയാഴ്ച നാദാപുരം താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ സമ്പർക്കപ്പട്ടികയിൽപെട്ട ചെക്യാട് പഞ്ചായത്തിലെ ഒമ്പതു പേർക്ക് പോസിറ്റിവായിരുന്നു. ഇത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. നിലവിൽ നാൽപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനക്ക് എത്താത്തവർക്കെതിരെ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കാനും ആലോചിക്കുന്നുണ്ട്.
Show Full Article
TAGS:
Next Story