Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികളെ...

പ്രവാസികളെ വിരുന്നൂട്ടി എളയടത്തെ യുവാക്കൾ

text_fields
bookmark_border
ആയഞ്ചേരി: ക്വാറൻറീനിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമായി എളയടത്തെ യുവജന കൂട്ടായ്മകൾ. അത്യാവശ്യ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനു പുറമെ സമ്മാനമായി വിവിധ വിഭവങ്ങടങ്ങിയ ഭക്ഷണം ഉൾപ്പെടെ നിരവധി സഹായങ്ങളാണ് പ്രവാസികൾക്ക്​ എത്തിച്ചത്​. യൂത്ത്​ ലീഗി​ൻെറ അഭിമുഖ്യത്തിൽ രണ്ടുഘട്ടങ്ങളായി ഉച്ചഭക്ഷണം, സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരുദിവസത്തെ മുഴുവൻ ഭക്ഷണം, ഫ്രൂട്ട് കിറ്റ്, രാത്രി ഭക്ഷണം എസ്.കെ.എസ്.എസ്.എഫ് എളയടം ശാഖ കമ്മിറ്റി വക 'സ്നേഹ സൽക്കാരം' എന്ന പേരിൽ അറുപതോളം പ്രവാസികൾക്ക് ഉച്ചഭക്ഷണം തുടങ്ങിയവ വിതരണം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് എളയടം ശാഖ 'സ്നേഹ സമ്മാനം' എസ്.വൈ.എസ് ശാഖ പ്രസിഡൻറ്​ കെ.കെ. ഹക്കീം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സുഹൈൽ സലാം, കെ.കെ. ജബ്ബാർ, ബഷീർ കൈതക്കണ്ടി, എൻ.കെ. ജാസിം, വി.പി. നജീബ്, കെ.കെ. റുമൈസ്, വി.പി. അർഷാദ്, പി.പി. റാഹിൽ, ഷാനിഫ്, സാദിഖ്, കെ.പി. റാഹിൽ തുടങ്ങിവർ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story