Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് സ്ഥിരീകരിച്ചയാൾ ...

കോവിഡ് സ്ഥിരീകരിച്ചയാൾ മരണവീടും ബന്ധുഗൃഹങ്ങളും സന്ദർശിച്ചത് ആശങ്ക പരത്തുന്നു

text_fields
bookmark_border
ബാലുശ്ശേരി: കോവിഡ് സ്ഥിരീകരിച്ച കാക്കൂർ സ്വദേശി ബാലുശ്ശേരി ബ്ലോക്ക് ഓഫിസിനു സമീപത്തെ ഒരു മരണവീടും ബന്ധുഗൃഹങ്ങളും സന്ദർശിച്ചത് ആശങ്ക പരത്തുന്നു. കഴിഞ്ഞ 19ന് മരണ വീട്ടിലെ സഞ്ചയന ചടങ്ങിലും പിന്നീട് 23ന് ബ്ലോക്ക് ഓഫിസിനു സമീപത്തെ രണ്ടു ബന്ധുവീടുകളിലും ഇയാൾ സന്ദർശനം നടത്തിയിരുന്നു. ബന്ധുവീട് സന്ദർശിച്ചപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇവരും ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. ആരോഗ്യ വകുപ്പ്​ അധികൃതർ ഇന്ന് കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story