Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂൾ...

സ്​കൂൾ പാഠപുസ്​തകങ്ങൾക്ക്​ വിടപറയാം; ആപ്പുകളും വെബ്​സൈറ്റുകളും ഒരുങ്ങി

text_fields
bookmark_border
കോഴിക്കോട്​: ജില്ലാ വിദ്യാഭ്യാസ മിഷൻ നേതൃത്വത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇ-കണ്ടൻറ്​ പോര്‍ട്ടല്‍ വികസിപ്പിക്കും. പൂർണമായി അധ്യാപകര്‍ വികസിപ്പിച്ച ഉള്ളടക്കമാണ് എഡ്യൂ മിഷന്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുക. ആഗസ്​റ്റ്​ ആദ്യവാരത്തോടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കങ്ങൾ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കും. ഡയറ്റ്, ജില്ലാ പഞ്ചായത്ത് എജു കെയര്‍ വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ്​ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്ളടക്കങ്ങള്‍ പ്രയോജനപ്പെടുത്താം. വിക്ടേഴ്‌സ് ചാനല്‍ വഴി നടന്നുവരുന്ന ക്ലാസുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാകുന്ന രീതിയിൽകൂടിയാണ് ഉള്ളടക്കം തയാറാക്കിയത്. ഇതിനായി 500 അധ്യാപകര്‍ ഉള്‍പ്പെടുന്ന 16 ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ആറു​ കോഴ്‌സുകളാണ് തയാറാക്കിയത്. രണ്ടു മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. എജു മിഷന്‍ പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും എ. പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക്​ ജില്ലാതല ഓണ്‍ലൈൻ പരിശീലകരുമായി വിനിമയം നടത്തിയാണ് ഉദ്ഘാടനം. അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ഉദ്ഘാടനവും സിഗ്നേച്ചര്‍ വിഡിയോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ ബാബു പറശ്ശേരി നിര്‍വഹിച്ചു. കലക്ടര്‍ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു. അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി, ഇഡാപ്പ് ക്ലാസ്സ് റൂം സി.ഇ. ഒ. ഉമര്‍ അബ്​ദുസലാം, ഡയറ്റ് സീനിയര്‍ ​െലക്ചറര്‍ യു.കെ. അബ്​ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story