Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ടയിൽ...

നന്മണ്ടയിൽ കെട്ടിടനിർമാണ കരാറുകാരന് കോവിഡ്: പ്രസിഡൻറടക്കം നിരീക്ഷണത്തിൽ

text_fields
bookmark_border
നന്മണ്ട: നന്മണ്ടയിൽ കെട്ടിടനിർമാണം ഏറ്റെടുത്ത കരാറുകാരന് കോവിഡ്. കരാറുകാരനുമായി പ്രാഥമികബന്ധം പുലർത്തിയ പഞ്ചായത്ത് പ്രസിഡൻറും അസി. എൻജിനീയറുമടക്കം നിരവധി പേർ വീടുകളിൽ നിരീക്ഷണത്തിൽ. വേങ്ങേരി സ്വദേശിയായ കരാറുകാരൻ ജൂ​ൈല 16നും 18നും നന്മണ്ടയിലെ നിർമാണ സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വന്ന മെഡിക്കൽ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പ്രസിഡൻറിനെ കൂടാതെ അസി. എൻജിനീയർ, രണ്ട് ഓവർസിയർ, ഫ്രണ്ട്​ ഓഫിസ്​ ജീവനക്കാരൻ, വനിത ഹോട്ടലിലെ മൂന്നുപേർ, അക്ഷയ സൻെററിലെ ജീവനക്കാരനടക്കം നിരവധി പേരാണ്​ വീടുകളിൽ നിരീക്ഷണത്തിൽ പോയിരിക്കുന്നത്​. വിവരമറിഞ്ഞ ഉടനെ പഞ്ചായത്ത് കാര്യാലയത്തി​ൻെറ പ്രവർത്തനം നിർത്തിവെച്ചു. വെള്ളിയാഴ്ച അണുമുക്തമാക്കിയ ശേഷം പഞ്ചായത്ത് പതിവുപോലെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡൻറ് ബാലുശ്ശേരി സ്​റ്റേഷനിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തതിനാൽ അവിടെയുള്ള 30 പൊലീസുകാർ നിരീക്ഷണത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story