Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലികയെ പീഡിപ്പിക്കാൻ...

ബാലികയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
പയ്യോളി: ഒരു മാസം മുമ്പ് 13 വയസ്സുള്ള ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഒടുവിൽ നാടകീയമായി പോക്സോ കോടതിയിൽ കീഴടങ്ങി. ചെരണ്ടത്തൂരിൽ താമസിക്കുന്ന തിക്കോടി സ്വദേശി പുത്തൂർകടവ് വടക്കെകണ്ടി ആറ്റക്കോയ തങ്ങളാണ് (52) ബുധനാഴ്ച രാവിലെ കോടതിയിൽ നേരിട്ട് ഹാജരായത്. ജൂൺ 15നായിരുന്നു കേസിനാസ്പദ സംഭവം. മാതാവ് ബന്ധുവി​ൻെറ മരണവീട്ടിൽ പോയ സമയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് പ്രതിസ്ഥിരമായി വരുന്ന അടുത്ത വീട്ടിൽനിന്ന് കുട്ടിയെ നിരീക്ഷിക്കുകയും പിന്നീട്​ അടുത്തേക്ക്​ വരികയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ പ്രതി കടന്നുപിടിച്ച്​ വീടി​ൻെറ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്ന്​ പൊലീസ്​ പറയുന്നു. കൂടെ കളിച്ചുകൊണ്ടിരുന്ന ആൺകുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി. ഇതിനിടയിൽ പ്രതിയുടെ പിടിയിൽനിന്ന് കുതറി മാറിയ പെൺകുട്ടി സമീപത്തെ ബന്ധുവീട്ടിലേക്ക്​ ഓടിക്കയറി. ബാലവകാശ കമീഷന് പരാതി നൽകിയതി​ൻെറ അടിസ്ഥാനത്തിലാണ് ഒരു മാസം കഴിഞ്ഞ് പയ്യോളി പൊലീസ് കേസെടുത്തത്. തുടർന്ന് ഡിവൈ.എസ്.പി ആർ. ഹരിദാസി​ൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടാനായി വ്യാപകമായി വലവിരിച്ചു. ഇതോടെയാണ്​ നിവൃത്തിയില്ലാതെ പ്രതിക്ക് കീഴടങ്ങേണ്ടി വന്നത്. ദൃക്സാക്ഷികളായ അയൽവീട്ടിലെ സ്ത്രീകളുടെയും കൂടെക്കളിച്ച ആൺകുട്ടികളുടെയും മൊഴികളാണ് കേസിന് വഴിത്തിരിവായത്. എസ്.ഐമാരായ പി.പി. മോഹനകൃഷ്ണൻ, സുരേന്ദ്രൻ, ചന്ദ്രൻ, എ.എസ്.ഐ എം.പി. ശ്യാം, സന്തോഷ് മമ്പാട്ടിൽ, ഷിനി എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകി. പടംAATTAKOYA THANGAL പ്രതി ആറ്റക്കോയ തങ്ങൾ
Show Full Article
TAGS:
Next Story