Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമല്ലൂർ ജി.എൽ.പിയിൽ...

രാമല്ലൂർ ജി.എൽ.പിയിൽ എഴുതിയ എല്ലാവർക്കും എൽ.എസ്.എസ്

text_fields
bookmark_border
പേരാമ്പ്ര: രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽനിന്ന്​ പരീക്ഷ എഴുതിയ ഒമ്പതു പേരും എൽ.എസ്.എസ് സ്കോളർഷിപ് നേടി. പരീക്ഷയിൽ സംസ്ഥാനത്തെ നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളിൽ രണ്ടാം സ്ഥാനവും സ്​കൂളിനാണ്​. ആർ. ധ്യാൻ നന്ദ്, യു.എസ്. ഹരിനന്ദ്, കെ.പി. ജ്യോതിരാദിത്യ, കെ.എം. ആദിനാഥ്, ഇ. ആദിദേവ്, എസ്.എസ്. സീതാലക്ഷ്മി, എം. നിഹ ഫാത്തിമ, സി.എം. നികേത്, വി.കെ. ഫാദിയ ഫെർബിൻ എന്നിവരാണ് സ്കൂളി​ൻെറ അഭിമാനമുയർത്തിയ വിദ്യാർഥികൾ. പേരാമ്പ്ര മണ്ഡലം വികസന മിഷൻ മികവി​ൻെറ കേന്ദ്രമാക്കി തെരഞ്ഞെടുത്ത സ്കൂളാണിത്. നാലേകാൽ കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തി​ൻെറ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എം. കുഞ്ഞിക്കണ്ണൻ അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story