Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമിത വോൾട്ടേജ്:...

അമിത വോൾട്ടേജ്: ഫ്രിഡ്ജ് കത്തിനശിച്ചു

text_fields
bookmark_border
പേരാമ്പ്ര: അമിത വോൾട്ടേജ് വന്നതോടെ വീട്ടിലെ ഫ്രിഡ്ജ് അടക്കമുള്ള വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ വാർഡ് പത്തിലെ മണിയൻ കല്ലേൽ ച​ന്ദ്ര​ൻെറ വീട്ടിലെ ഫ്രിഡ്ജാണ്​ പൊട്ടിത്തെറിച്ചത്. വീടു മുഴുവൻ ഇതി​ൻെറ വാതകം വ്യാപിച്ച് തീയാളിപ്പടർന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ്​ സംഭവം. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. രാത്രി വൈദ്യുതി ലൈനിലുണ്ടായ തകരാറാണ്​ പ്രശ്നത്തിന്​ കാരണമെന്ന്​ ചക്കിട്ടപാറ കെ.എസ്.ഇ.ബി സെക്​ഷൻ അധികൃതർ പറഞ്ഞു. പ്രദേശവാസികളായ ഷിബു ചിറയിൽ, രാജീവൻ കൂമ്പിൽ, ജോബി കൊല്ലിയിൽ, സിബി കൊല്ലിയിൽ, ബെന്നി പാറത്തോട്ടം, ജിനീഷ് കുമാർ അമ്പലമുറി, ദേവസ്യ മുക്കള്ളിൽ, അസി കോച്ചേരി, ബഷീർ കുന്നുമ്മൽ, ജോസ് പുതുപ്പറമ്പിൽ, ജോസ് മുത്തിലവുങ്കൽ, വിനോദ് കൊളവയൽ, ശ്രീധരൻ ചെറുകുന്നുമ്മൽ, ഇബ്രായി പത്താശേരി തുടങ്ങിയവരുടെ വീടുകൾക്കും നാശമുണ്ടായിട്ടുണ്ട്. ജലസംഭരണ മോട്ടോർ, ബൾബുകളടക്കമുള്ള ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം ഓരോ വീട്ടിലും നശിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story