Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ...

സർക്കാർ സ്​കൂളുകളിലേക്ക്​ കൂടുതൽ കുട്ടികൾ

text_fields
bookmark_border
കോഴിക്കോട്: അൺ എയ്ഡഡ്, സി.ബി.എസ്​.ഇ സ്​കൂളുകളെ ഉപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഈ വർഷം പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടി. രണ്ടു മുതൽ 10 വരെ ക്ലാസുകളിലായാണ് 11,000 ഓളം കുട്ടികൾ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധികമായെത്തിയത്. സ്​കൂൾ തുറന്നില്ലെങ്കിലും ഒന്നാം ക്ലാസിൽ ഇതുവരെ 30,254 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഇതും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​ൻെറ ഭാഗമായി സ്​കൂളുകളിലെ പഠനനിലവാരം ഉയർന്നതും ഭൗതിക സൗകര്യങ്ങളിൽ ഉണ്ടായ പുരോഗതിയുമാണ് കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിലെത്താൻ കാരണമെന്ന് എസ്​.എസ്​.കെ. ജില്ലാ േപ്രാജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്​ദുൽ ഹക്കീം പറഞ്ഞു. സ്​കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലും പഠനം മുടങ്ങാതിരിക്കാനായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് പൊതുസമൂഹത്തിൽ മതിപ്പുളവാക്കി. വിക്ടേഴ്സ്​ വഴി സംേപ്രഷണം ചെയ്യുന്ന ക്ലാസ്സുകളുടെ പൊതുസ്വീകാര്യതയും സ്​കൂൾ പ്രവേശനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story