Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുത്തപ്പൻപുഴയിൽ...

മുത്തപ്പൻപുഴയിൽ കാട്ടാന ആക്രമണത്തിൽ കൃഷിനാശം

text_fields
bookmark_border
* Must തിരുവമ്പാടി: ആനക്കാംപൊയിൽ . മുത്തപ്പൻപുഴ അങ്ങാടിക്കടുത്ത കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന നാശം വിതച്ചത്. വാഴ, കമുക്, തെങ്ങ് കൃഷിയിടങ്ങളിലാണ് നാശനഷ്​ടമുണ്ടായത്. കർഷകനായ തടത്തിൽ ദേവസ്യയുടെ കൃഷിയിടത്തിലാണ് വാഴത്തോട്ടം നശിച്ചത്. മഴ ശക്തമായതോടെ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് പതിവായെന്ന് കർഷകർ പറഞ്ഞു. നാശനഷ്​ടമുണ്ടായ കർഷകർക്ക് നഷ്​ടപരിഹാരം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. അഗസ്​റ്റിൻ, ഫോറസ്​റ്റ്​ സെക്ഷൻ ഓഫിസർ പ്രസന്നകുമാർ, കെ.ഡി. ആൻറണി എന്നിവർ സ്ഥലം സന്ദർശിച്ചു. കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീമൻെറ്​ സൻെററിന് തിരുവമ്പാടി പാരിഷ് ഹാൾ വിട്ടുനൽകി. തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീമൻെറ്​ സൻെററിനുവേണ്ടി, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തി​ൻെറ രണ്ടു നിലകളുള്ള പാരിഷ് ഹാൾ താൽക്കാലികമായി വിട്ടുനൽകി. അടിയന്തര സാഹചര്യം ഉണ്ടാകുന്ന മുറക്ക് രോഗികളെ ഈ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനുള്ള ഭൗതിക സംവിധാനങ്ങൾ ആരോഗ്യവകുപ്പി​ൻെറയും പഞ്ചായത്തി​ൻെറയും നേതൃത്വത്തിൽ ഒരുക്കും.
Show Full Article
TAGS:
Next Story