Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ...

കൊയിലാണ്ടിയിൽ കടൽക്ഷോഭം ശക്തം; വീടുകൾ അപകടഭീഷണിയിൽ

text_fields
bookmark_border
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ശക്തമായ കടൽക്ഷോഭം. ഗ്രാമപഞ്ചായത്തിലെ 14, 15, 17, വാർഡുകളിലായി ഏഴുകുടിക്കൽ പാലം മുതൽ പൊയിൽക്കാവ് ലക്ഷംവീട് കോളനി ഭാഗം വരെയാണ് കടൽ പ്രക്ഷുബ്​ധം. നൂറിലേറെ വീടുകൾ ഇവിടെ ഭീഷണിയിലാണ്. കടൽഭിത്തികൾക്കു മുകളിലൂടെ അടിച്ചുകയറുന്ന തിര വീടുകൾവരെ എത്തുന്നു. തീരദേശ റോഡ് പല ഭാഗങ്ങളിലും തകർന്നു. രാത്രിയിലും കടൽക്ഷോഭം തുടരുകയാണ്. കടലോരവാസികൾ ഭീതിയിലാണ്. സമീപകാലത്തൊന്നും ഈ ഭാഗത്ത് ഇത്രയും ശക്തമായ കടൽക്ഷോഭം ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Show Full Article
TAGS:
Next Story