Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാഴെ അങ്ങാടിയില്‍...

താഴെ അങ്ങാടിയില്‍ ജാഗ്രത

text_fields
bookmark_border
വടകര: തീരദേശമേഖലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, വടകര താഴെഅങ്ങാടി മേഖലയില്‍ കനത്ത ജാഗ്രത. കഴിഞ്ഞദിവസമാണ് അഴിത്തല സ്വദേശിക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്നത്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ നേതൃത്വം നല്‍കി. സമ്പര്‍ക്ക പട്ടിക പുറത്തുവിടണം -എം.എല്‍.എ മണിയൂര്‍: ഗ്രാമപഞ്ചായത്തില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ കഴിഞ്ഞദിവസം അര്‍ധരാത്രി കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചത്​ ജനങ്ങളെ ഭീതിയിലാക്കിയെന്ന്​ പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ. ആശങ്ക പരിഹരിക്കാന്‍ കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക പുറത്തുവിടണം. മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ചു പരിശോധനകള്‍ നടത്താൻ ആരോഗ്യവകുപ്പ് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പി‍ൻെറ നിര്‍ദേശങ്ങള്‍ പാലിക്കാതെ മണിയൂരിൽ ചടങ്ങുകള്‍ സംഘടിപ്പിച്ചെന്ന പരാതി ആരോഗ്യവകുപ്പ് അന്വേഷിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story