Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാവിലുമ്പാറയിൽ അഞ്ചു...

കാവിലുമ്പാറയിൽ അഞ്ചു പേർക്ക് കോവിഡ്

text_fields
bookmark_border
കുറ്റ്യാടി: കാവിലുമ്പാറയിൽ അഞ്ച് പേർക്ക് കോവിഡ് സ്​ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പൈക്കളങ്ങാടി മദ്റസയിൽ നടന്ന സ്രവ പരിശോധനയിൽപെട്ടവരാണിവർ. മൊത്തം 49 പേരാണ് അന്ന് പരിശോധനക്ക് വിധേയമായത്. ജൂൺ 22ന് ഖത്തറിൽനിന്ന് വന്ന ഇരുപത്തഞ്ചുകാരൻ, 23ന് ഷാർജയിൽനിന്ന് വന്ന ഇരുപത്തൊമ്പതുകാരൻ, 23ന് ദുബൈയിൽനിന്ന് വന്ന 57കാരൻ, 27ന് ഖത്തറിൽനിന്ന് വന്ന 34കാരൻ, ജൂലൈ നാലിന് ദുബൈയിൽനിന്ന് വന്ന രണ്ടു പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരി​േശാധനഫലം അറിഞ്ഞിട്ടില്ലെന്നും മെഡിക്കൽ ഒാഫിസർ പറഞ്ഞു.
Show Full Article
TAGS:
Next Story