Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആക്ടിവ് പന്നൂരി​െൻറ...

ആക്ടിവ് പന്നൂരി​െൻറ സൗജന്യ റേഷന്‍ പദ്ധതി

text_fields
bookmark_border
ആക്ടിവ് പന്നൂരി​ൻെറ സൗജന്യ റേഷന്‍ പദ്ധതി കൊടുവള്ളി: കിഴക്കോത്ത് പന്നൂരിലെ സന്നദ്ധ സംഘടനയായ ആക്ടിവ് പന്നൂരി​ൻെറ സൗജന്യ റേഷന്‍ പദ്ധതി കോവിഡ് കാലത്തും മുടങ്ങിയില്ല. 2011 മുതലാണ് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ പഞ്ഞ മാസങ്ങളില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. ഭവന നിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, മാസാന്ത പെന്‍ഷന്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളും ആക്ടിവ് പന്നൂര്‍ നടപ്പാക്കുന്നുണ്ട്. പച്ചക്കറികളും നെല്ലും വിളയിച്ചു. ഓണം ആഘോഷിക്കുന്ന കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒമ്പതു വര്‍ഷമായി മുടങ്ങാതെ ഓണക്കിറ്റും നല്‍കുന്നുണ്ട്. കോവിഡ് ഭീതിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാനൂറോളം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം എത്തിച്ചു. ആവശ്യക്കാര്‍ക്ക് സൗജന്യമായി മരുന്നും നല്‍കി. ഈ വര്‍ഷത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങളും എം.എല്‍.എ വിതരണം ചെയ്തു. ആക്ടിവ് ചെയര്‍മാൻ പി. മുഹമ്മദ് യൂസുഫ് ഹാജി അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം കെ.കെ. ജാഫര്‍ അഷ്‌റഫ് റേഷന്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. പി. ശ്രീധരന്‍, യു.പി. അബ്​ദുല്‍ ഖാദര്‍, കെ.സി. മുഹമ്മദ് ഗുരുക്കള്‍, കെ. അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:
Next Story