Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTസിറാജ് മേൽപാലം: ഭൂവുടമകളുടേത് തെറ്റായ നടപടി -എം.എൽ.എ
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളിയുടെ സ്വപ്നപദ്ധതിയായ സിറാജ് ഫ്ലൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സ്ഥലത്തെത്തിയ ഉദ്യാഗസ്ഥരെ തടഞ്ഞ ഭൂവുടമകളുടെ നിലപാട് തെറ്റായ നടപടിയെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. കൊടുവള്ളിയിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും, ദേശീയപാത വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായാണ് സിറാജ് ഫ്ലൈ ഓവർ പദ്ധതി ആസൂത്രണം ചെയ്തത്. 2016ൽതന്നെ ഇതിനായുള്ള ശ്രമം ആരംഭിക്കുകയും സർക്കാറിൽനിന്ന് മികച്ച പിന്തുണ ലഭിക്കുകയും അനുമതി ലഭ്യമാക്കുകയും ചെയ്തു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം എന്ന നിലക്ക് മറ്റൊരു ബൈപാസ് റോഡ് അപ്രായോഗികമാണ്. ഇതിനു പരിഹാരമായിട്ടാണ് നിലവിലെ റോഡ് പരമാവധി ഉപയോഗപ്പെടുത്തി ആർ.ബി.ഡി.സിക്കുവേണ്ടി കിറ്റ്കോയുടെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ തയാറാക്കിയത്. ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പൂർണമായും പരിഗണിച്ചാണ് ഫൈനൽ അലൈൻറ്മൻെറ് തയാറാക്കിയിരിക്കുന്നത്. ഇപ്പോൾ പദ്ധതി ഏറെ മുന്നോട്ടുപോയിരിക്കുകയാണ്. പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 / 1 നോട്ടിഫിക്കേഷൻ പ്രകാരം ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി വിജ്ഞാപനം ഇറക്കി. പദ്ധതിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളെ അറിയിച്ചുകൊണ്ടും, പത്രമാധ്യമങ്ങളെ നേരിട്ട് അറിയിച്ചുമാണ് മുന്നോട്ടുപോകുന്നത്. പൊതുനന്മക്കായി വിലയ്ക്ക് ഭൂമി വിട്ടുനൽകുന്ന ഘട്ടത്തിൽ ഭൂവുടമകൾ പദ്ധതിക്ക് തടസ്സം നിൽക്കാതെ പൊതുനന്മയോടൊപ്പം നിൽക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story